കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മാസത്തേക്ക് സൂര്യൻ ഉദിക്കില്ല; മറഞ്ഞ വെളിച്ചം തിരിച്ചെത്തുക ജനുവരി 23ന്, എന്താണ് പോളാർ നൈറ്റ്?

Google Oneindia Malayalam News

അലാസ്‌ക: രണ്ട് മാസത്തേക്ക് സൂര്യവെളിച്ചം ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒന്ന് ആലോചിക്കുമ്പോള്‍ തന്നെ ചിലരുടെ മനസില്‍ ചെറിയ ഒരു ഭീതി പരന്നേക്കാം. എന്നാല്‍ അങ്ങനെ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസിലെ ആലാസ്‌ക സംസ്ഥാനത്തെ ഉട്ക്യാഗ്വിക്ക് എന്ന നഗരം. ഇവിടെ ഇനി രണ്ടാമസത്തേക്ക് സൂര്യനെ കാണാന്‍ കഴിയില്ല. നഗരത്തില്‍ പോളാര്‍ നൈറ്റ് തുടങ്ങിയതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ എന്താണ് പോളാര്‍ നൈറ്റ് എന്നായിരിക്കും പലരും ചിന്തിക്കുന്നുണ്ടാകുക. വിശദാംശങ്ങളിലേക്ക്...

പോളാര്‍ നൈറ്റ്

പോളാര്‍ നൈറ്റ്

എല്ലാ വര്‍ഷവമുള്ള ശൈത്യകാലത്താണ് ഈ അപൂര്‍വ പ്രതിഭാസം നടക്കുക. 24 മണിക്കൂറില്‍ കൂടുതല്‍ രാത്രി അനുഭവപ്പെടുന്നതിനെയാണ് പോളാര്‍ നൈറ്റ് എന്ന് വിളിക്കുന്നത്. ഇവിടെ ഈ സമയത്ത് സുര്യന്‍ ഇല്ലെങ്കിലും ഒരു അരണ്ട വെളിച്ചമുണ്ടാകും. . ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ ഇത് സര്‍വ്വസാധാരണമായ കാര്യമാണ്.

 സൂര്യന്‍ അസ്തമിച്ചു

സൂര്യന്‍ അസ്തമിച്ചു

അലാസ്‌കയിലെ ഉട്ക്യാഗ്വിക്ക് എന്ന സ്ഥലത്ത് സൂര്യന്‍ അവസാനമായി ഉദിച്ചത് നവംബര്‍ 18നാണ്. അന്ന് അസ്തമിച്ച സൂര്യന്‍ ഇനി തിരിച്ചെത്തുക ജനുവരി 22നാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. നീണ്ട 65 ഓളം ദിവസങ്ങളില്‍ ഇവിടെ സൂര്യന്റെ സാന്നിദ്ധ്യമുണ്ടാകില്ല. രണ്ട് മാസത്തോളം ഇവിടെയുള്ള ഗ്രാമങ്ങള്‍ ഇരുട്ടില്‍ കഴിയണം.

 ധ്രുവപ്രദേശത്ത് അടുത്ത്

ധ്രുവപ്രദേശത്ത് അടുത്ത്

ഉട്ക്യാഗ്വിക്ക് എന്ന ഈ ഗ്രാമം ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രാമമാണ്. എല്ലാ വര്‍ഷവുമുള്ള ശൈത്യകാലങ്ങളില്‍ സൂര്യന്‍ അപ്രത്യക്ഷമാകുന്ന ഒരു ഗ്രാമങ്ങളില്‍ ഒന്നാണ് ഉട്ക്യാഗ്വിക്ക്. നവംബര്‍ 18ന് ഉച്ചയ്ക്ക് 1.30 ആണ് ഇവിടെ നിന്ന് സൂര്യന്‍ അവസാനമായി അസ്തമിച്ചത്. എന്നാല്‍ ഇവിടെ വേനല്‍ കാലത്ത് നേര്‍ വിപരീതമായുള്ള പ്രതിഭാസവും അനുഭവപ്പെടും.

 സൂര്യന്‍ അസ്തമിക്കില്ല

സൂര്യന്‍ അസ്തമിക്കില്ല

വേനല്‍കാലത്ത് ഇവിടെ സൂര്യന്‍ അസ്തമിക്കാത്ത പ്രതിഭാസവും ഉണ്ടാകും. മേയ് 12 മുതല്‍ ആഗസ്റ്റ് 1 വരെയാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. രണ്ട് മാസത്തോളം ഇവിടെ സൂര്യന്‍ അസ്തമിക്കുകയില്ല.

പ്രധാന കാരണം

പ്രധാന കാരണം

ഭൂമിക്കുള്ള ചെരിവും ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീര്‍ഘവരൃത്താകൃതിയും ചേര്‍ന്നതാണ്. ഈ ചരിവിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നത് ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തിലാണ്. ഈ സമയത്ത് ഇവിടെ എപ്പോഴും സൂര്യപ്രകാശം ലഭിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് വേനല്‍ക്കാലത്ത് സൂര്യന്‍ ഉത്തരധ്രുവത്തില്‍ അസ്തമിക്കാത്തത്.

 'പാർവ്വതി അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യത ഉള്ള നടി.. സംഘടന വിട്ടത് വലിയ നഷ്ടം'; ബാബു രാജ് 'പാർവ്വതി അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യത ഉള്ള നടി.. സംഘടന വിട്ടത് വലിയ നഷ്ടം'; ബാബു രാജ്

ആ സെറ്റിൽ നിന്ന് ഞാൻ‌ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ, ഞാനത് ചെയ്തില്ല, പിന്നീട് രജനി സര്‍ വിളിച്ചു;മംമ്തആ സെറ്റിൽ നിന്ന് ഞാൻ‌ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ, ഞാനത് ചെയ്തില്ല, പിന്നീട് രജനി സര്‍ വിളിച്ചു;മംമ്ത

ആലപ്പുഴയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തലവേദന; വിമതരുടെ പട തന്നെ തിരഞ്ഞെടുപ്പില്‍, കാരണം ഒന്നുമാത്രംആലപ്പുഴയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തലവേദന; വിമതരുടെ പട തന്നെ തിരഞ്ഞെടുപ്പില്‍, കാരണം ഒന്നുമാത്രം

 വിജയിയുടെ അച്ഛൻ മുട്ടുമടക്കി: രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്ന് പിന്നോട്ട്, കമ്മീഷന് കത്ത് വിജയിയുടെ അച്ഛൻ മുട്ടുമടക്കി: രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്ന് പിന്നോട്ട്, കമ്മീഷന് കത്ത്

English summary
Sun will not be visible for another 2 months in Utkagwik, Alaska; What is Polar Night?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X