കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരിൽ മാത്രമേ 'പിച്ചക്കാരനുള്ളൂ'.. ഗൂഗിൾ സിഇഒയുടെ ഒരു വർഷത്തെ വരുമാനം കേട്ട് കണ്ണുതള്ളരുത് !!

പിച്ചൈയ്ക്ക് കീഴില്‍ ഗൂഗിള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്,

  • By മരിയ
Google Oneindia Malayalam News

സിലിക്കണ്‍വാലി: പേരില്‍ പിച്ചൈക്കാരന്‍ ഉണ്ടെങ്കിലും ഒട്ടും ദരിദ്രനല്ല ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി നില്‍ക്കുകയാണ് ഈ തമിഴ്‌നാട്ടുകാരന്‍. പിച്ചൈയുടെ സേവനങ്ങള്‍ക്ക് ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ശമ്പളവും ചെറുതല്ല. 1258.5 കോടി (200 ദശലക്ഷം ഡോളര്‍) ആണ് കഴിഞ്ഞ വര്‍ഷം പിച്ചൈ ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്.

Sundar Pichhei

2015 ഓഗസ്റ്റിലാണ് പിച്ചൈയെ ഗൂഗിള്‍ സിഇഒ ആയി നിയമിച്ചത്. 650,000 ഡോളര്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം. 198.7 ദശലക്ഷം രൂപ സ്റ്റോക്ക് അഡ്വാന്‍സ് ആയും പിച്ചൈ നേടി. 2015 പിച്ചെയ്ക്ക് ലഭിച്ച തുകയേക്കാള്‍ ഇരട്ടി ആണിത്.

Google

പിച്ചൈയ്ക്ക് കീഴില്‍ ഗൂഗിള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്, അതിനാല്‍ കോമ്പന്‍സേഷന്‍ ഇനത്തില്‍ നല്‍കുന്ന പണത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചു. ഗൂഗിളും കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ വന്‍ വര്‍ധന നേടിയിട്ടുണ്ട്. പ്രധാന സെര്‍ച്ച് എഞ്ചിനുകളും,യൂട്യൂബും എല്ലാം ലാഭത്തില്‍ ആണ്.

English summary
The company's compensation committee attributed the lavish pay to Pichai's promotion to CEO .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X