സുനിത വില്യംസും വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്; തീയതി വെളിപ്പെടുത്തി നാസ
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരി വിൽമോറും ഭൂമിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിൽ. 9 മാസത്തിന് ശേഷമാണ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇരുവരുടെയും തിരിച്ചുവരവ് ഔദ്യോഗികമായി നാസ പ്രഖ്യാപിച്ചത്. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലേക്ക്.
2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ നിലയത്തിൽ എത്തിയ ഇവരുടെ മടക്ക വാഹനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിയത്. സ്റ്റാർലൈനറിന്റെ മനുഷ്യരെയും വഹിച്ചുള്ള ഐ എസ് എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസും വിൽമോറും ഭൂമിയിൽ നിന്ന് പുറപ്പെട്ടത്.

ജൂൺ ഏഴിന് ഐ എസ് എസിലെത്തി ജൂൺ 13 ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും കാരണം മടക്കം വൈകി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്റ്റാർലൈൻ ബഹിപരാകാശ പേടകം ഇവരില്ലാതെയാണ് മടങ്ങിയത്.
ക്രൂ സ്പേസ് ട്രാൻസ്പോർട്ടേഷൻ നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിംഗ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമായാണ് സ്റ്റാർലൈൻ പദ്ധതിയിട്ടത്. ഔദ്യോഗികമായി സി എസ് ടി 100 എന്നാണ് അറിയപ്പെടുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു സ്റ്റാർ ലൈൻ രൂപകല്പന ചെയ്തത്.
ഭൂമിയിലേക്ക് തരികെ എത്തുമ്പോൾ സുനിത വില്യംസിനും വിൽമോറിനും ശാരീരികമായ ചില പ്രശ്നങ്ങൾ നേരിടേണ്ട വരാൻ ആണ് സാധ്യത.
ദീർഘകാലം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം മടങ്ങിയെത്തുമ്പോൾ ഇരുവരുടെയും ആരോഗ്യസ്ഥിതിക്ക് പ്രധാന്യം കൊടുക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെട്ടുപോവുക എന്നത് പ്രധാനമാണ്. ഈ സമയത്ത് ഒരു പെൻസിൽ ഉയർത്തുന്നത് പോലും കഠിനമായി തോന്നുമെന്നാണ് പറയുന്നത്.
ഭൂമിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ കൃത്യമായ തയ്യാറെടുപ്പുകൾ ആണ് സുനിതയും വിൽമോറും നടത്തുന്നത്. പേശികളുടെ ബലം വീണ്ടെടുക്കുന്നതിനും ചലനം സുഗമമാക്കുന്നതിനും ഫിസിയോ തെറാപ്പി, വ്യായാമങ്ങൾ. കാർഡിയോ വാസ്കുലാർ വ്യായാമങ്ങൾ, ഡയറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications