സുനിത വില്യംസിന്റെ ശമ്പളം എത്രയാണെന്ന് അറിയാമോ? മൊത്തം ആസ്തി ഇത്ര, വിശദവിവരങ്ങൾ
9 മാസത്തിന് ശേഷം ബഹിരാകശത്ത് നിന്ന് സുനിതാ വില്യംസ് ഭൂമിയിലേക്ക് മടങ്ങുകയാണ്. എട്ട് ദിവസത്തെ ദൗത്യത്തിന് പോയ സുനിത തിരിച്ചുവരാനാവാതെ അവിടെ തുടരുകയായിരുന്നു. ആരായാലും ഒന്ന് പകച്ചുപോയേക്കാവുന്ന സാഹചര്യമായിട്ട് കൂടി സുനിത വില്യംസ് മനോധൈര്യം കൈവിട്ടില്ല. ഭൂമിയിലേക്ക് തിരിച്ച് എത്താൻ കഴിയുന്ന ദിവസത്തിന് വേണ്ടി അവർ കാത്തിരുന്നു. ഇനി മണിക്കൂറുകൾ മാത്രം. സുനിതയുടെ തിരിച്ചുവരവ് കാണാൻ ഭൂമി മൊത്തം കാത്തിരിക്കുകയാണ്.
1987-ൽ ഫിസിക്കൽ സയൻസിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടിയ സുനിത 1995 ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാസ്റ്റ്ർ ഓഫ് സയൻസ് ബിരുദം നേടി. 1998ൽ ആണ് സുനിത വില്യംസിനെ നാസയിലേക്ക് തിരഞ്ഞെടുത്തത്. ബഹിരകാശത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതി നേടി. അപകട സാധ്യതകളേറെയുള്ള ജോലിയാണ് സുനിതയുടേത്. അത് കൊണ്ട് തന്നെ സുനിത വില്യംസിന്റെ ശമ്പളവും ആസ്തിയുമൊക്കെ അറിയാൻ ആളുകൾക്ക് ആകാംഷയുണ്ട്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹിരാകാശ ഏജൻസികളിൽ ഒന്നാണ് നാസ. യു എസ് ഗവർൺമെന്റിന്റെ ശമ്പള സ്കെയിൽ അടിസ്ഥാനമാക്കിയാണ് ബഹിരാകാശ യാത്രികർക്ക് ശമ്പളം നൽകുന്നത്. ജി എസ് - 13 മുതൽ ജി എസ് 15 വരെയാണ് വരുന്നത്.
വളരെ അനുഭവ സമ്പത്തുള്ള ബഹിരാകാശ യാത്രികർ സാധാരണയായി ജി എസ് 15 വിഭാഗത്തിലാണ് വരിക എന്നാണ് റിപ്പോർട്ട്. നാസയുടെ റിപ്പോർട്ടുകൾ പ്രകാരം സുനിത വില്യംസിന്റെ വാർഷിക വരുമാനം 1. 26 കോടി രൂപയാണ്.
ശമ്പളത്തിന് പുറമെ നാസ ബഹിരാകാശ യാത്രികർക്ക് സമഗ്രമായ ആരോഗ്യ ഇൻഷൂറൻസും, ബഹിരാകാശ യാത്രികർക്കും, കുടുംബത്തിനും മാനസിക പിന്തുണ, ജോലി സംബന്ധമായ അസൈൻമെന്റുകൾക്കുള്ള യാത്രാ അലവൻസ് എന്നിവ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. Marca.com നൽകുന്ന വിവര പ്രകാരം സുനിതാ വില്യംസിന്റെ ആസ്തി ഏകദേശം 5 മില്യൺ ഡോളറാണ്. ഫെഡറൽ മാർഷലായി ജോലി ചെയ്യുന്ന ഭർത്താവ് മൈക്കൾ. ജെ വില്യംസിനൊപ്പം ടെക്സസിലെ ഹ്യൂസ്റ്റണിലാണ് സുനിത താമസിക്കുന്നത്.
സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും മടക്കിക്കൊണ്ടുവരാനായി നാസയും സ്പെയ്സ് എക്സും ചേർന്ന് വിക്ഷേപിച്ച ക്രൂ 10 ദൗത്യം ഞായറാഴ്ച ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ( ഐ എസ് എസ് ) എത്തിയിട്ടുണ്ട്. നാസയുടെ ആമി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ഏജൻസിയായ ജാക്സയുടെ തകുയ ഒനിഷി, റഷ്യ ഏജൻസിയായ റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
മാർച്ച് 19 നാണ് സുനിതയും വിൽമോറും ഇതേ പേടകത്തിൽ മടങ്ങുക. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3. 27 ഓടെയാകും ( യു എസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5. 57 ഓടെ) ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുക.
സുനിത വില്യംസ്, കുടുംബം, വിദ്യാഭ്യാസം
ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19 ന് ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്.
മൈകൽ ജെ വില്യംല് എന്ന പോലീസ് ഓഫീസറാണ് വിവാഹം കഴിച്ചത്. ബഹിരാകാശയാത്രക്ക് നാസ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആണ്.
മസാച്യൂസെറ്റ്സിവെ നീധം ഹൈസ്കൂളിൽ നിന്ന് 1983 ൽ പഠിച്ചിറങ്ങിയ സുനിത 1987 ൽ ഫിസിക്കൽ സയൻസിൽ ബാച്ചിലർ ഓഫ് സയവ്‍സ് ബിരുദം നേടി. 1995 ൽ സുനിത ഫ്ലോറിഡ ഇൻസ്റ്റിട്യൂട്ടിൽ ഓഫ് ടെക്നോളജിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ബിരുദവും നേടി.
സുനിത വില്യംസം - ബഹിരാകാശ യാത്രകൾ:
2006ന ഡിസം 9 ന് ഡിസ്കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരാകാശ യാത്രയ്ക്ക് തുടക്കമിട്ടു. STS-116 എന്ന പേര് നൽകിയിരുന്ന ഈ സംഘം പതിനാലാമത് പര്യവേക്ഷണ സംഘത്തിൽ ചേർന്നു. പിന്നീട് ഈ സംഘത്തിലെ റഷ്യൻ അംഗങ്ങൽ മാറി പുതിയ അംഗങ്ങൾ വന്നു. ഇതോടെ പതിനഞ്ചാം പര്യവേക്ഷണ സംഘമായപ്പോൾ സുനിത വില്യംസ് അതിലും അംഗമായി.
2007വ ജനുവരി 31 ന് അവർ ആദ്യമായി ബഹിരാകാശത്ത് നടന്നു. പിന്നീട് ഫെബ്രുവരി 7, 9 ദിവസങ്ങളിൽ രണ്ട് തവണ കൂടി നടന്നു. ഒമ്പത് ദിവസങ്ങൾക്കുള്ളിൽ മൂന്ന് പ്രാവശ്യമായി ഇവർ ആറ് മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്ത് നടന്ന് പുതിയ റെക്കോർഡ് നേടി. 2007 ഡിസം 18ന് പെഗ്ഗി വിറ്റ്സൺ 32 മണിക്കൂറും 32 മിനിറ്റും പൂർത്തിയാക്കുന്നതു വരെ ഇത് നിലനിന്നു.
2007 ഏപ്രിൽ 16 ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ട്രെഡ് മില്ലർ ഓടിക്കൊണ്ട് അവർ 2007 ബോസ്റ്റൺ മാരത്തോണിൽ പങ്കെടുത്തു.
നാല് മണിക്കൂറും 24 മിനിറ്റുമാണ് അവർ അവിടെ ഓടിത്തീർത്തത്. അങ്ങനെ ആദ്യമായി ബഹിരാകാശത്ത് കൂടി ഭൂമിയെ വലംവെച്ച് കൊണ്ട് മാരത്തോണ് മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത.
എസ് ടി എസ് 117 പങ്കാളിയായ സുനിത വില്യംസ് ഈ ദൗത്യ സംഘത്തോടൊപ്പം 2007 ജൂൺ 22 നാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. അങ്ങനെ 195 ദിവസം താമസിച്ചുകൊണ്ട് ഇവർ പുതിയ ഒരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. 215 ദിവസം ബഹിരാകാശത്ത് കഴിച്ച് കൂട്ടിയ മിഷേൽ പോലസ് അലേഗ്രിയ മാത്രമേ ഇപ്പോൾ സുനിത വില്യംസിനെക്കാൾ മുന്നിലുള്ളു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications