കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനില്‍ കാന്തിക ധ്രുവമാറ്റം ഉടന്‍ നടക്കും;നാസ

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യന്റെ കാന്തിക മണ്ഡലത്തില്‍ ഏത് നിമിഷവും ധ്രുവമാറ്റം സംഭവിയ്ക്കാമെന്ന് നാസ. സൗരയൂഥത്തെ ആകെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളും ധ്രുവമാറ്റം കൊണ്ട് സംഭവിയ്ക്കുമെന്ന് മുന്‍പ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ആഗസ്റ്റിലാണ് ധ്രുവമാറ്റം സംഭവിയ്ക്കുന്ന കാര്യം നാസ ആദ്യമായി പ്രഖ്യാപിച്ചത് നാല് മാസങ്ങള്‍ക്കുള്ളില്‍ ധ്രുവമാറ്റം സംഭവിയ്ക്കുമെന്നും നാസ വ്യക്തമാക്കിയിരുന്നു.

പതിനൊന്ന് വര്‍ഷം കൂടു്‌നപോഴാണ് സൂരന്യന്‍രെ കാന്തിക മണ്ഡലത്തില്‍ ധ്രുവമാറ്റം നടക്കുന്നത്. സോളാര്‍ സൈക്കിള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് ഇത്തരത്തില്‍ ധ്രുവമാറ്റം നടക്കുക.

Sun

സൂര്യനിലെ ധ്രുവമാറ്റം സൗരയൂഥത്തില്‍ ആകെ പ്രതിഫലിയ്ക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ഗവേഷകന്‍ ടോഡ് ഹോക്‌സേമ പറഞ്ഞു. പതിനൊന്ന് വര്‍ഷം കൂടുമ്പോള്‍ സൂര്യന്റെ കാന്തിക മണ്ഡലം പൂജ്യത്തിലാകും അതിന് ശേഷം എതിര്‍ ദിശയില്‍ ശക്തിയാര്‍ജിയ്ക്കുകയും ചെയ്യും.

കാലവസ്ഥാ വ്യതിയാനം , കൊടുങ്കാറ്റുകള്‍, കൃതൃമ ഉപഗ്രഹങ്ങളുടെ നാശം എന്നിവയാണ് സൂര്യനിലെ ഗതിമാറ്റം കൊണ്ട് പ്രധാനമായും സംഭവിയ്ക്കുന്നത്.

English summary
Sun's magnetic field about to flip any time now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X