പാന്റിനുളളില്‍ മാംസം ഒളിച്ചുകടത്തിയയാള്‍ പിടിയില്‍
ന്യൂയോര്‍ക്ക് : പാന്റിനുളളില്‍ മാംസം ഒളിച്ചുകടത്താന്‍ ശ്രമിച്ച സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെ പോലീസ് കയ്യോടെ പിടികൂടി. ന്യൂയോര്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ഗ്രിഗറി റോഡ്രിഗസ് എന്നയാളാണ് സാഹസശ്രമത്തിനിടെ പോലീസിന്റെ പിടിയിലായത്.
1500 പൗണ്ട് മാംസമാണ് പാന്റിനുളളില്‍ ഇയാള്‍ ഒളിപ്പിച്ചിരുന്നത്. ഒറ്റ ദിവസമാണ് ഇത്രയും മാസം പുറത്തുകടത്തിയതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. ഒറ്റ ട്രിപ്പിലാണോ മാംസം ഒളിച്ചുകടത്തിയത് എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

തിങ്കളാഴ്ചയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇതിനു മുമ്പും ഇത്തരത്തില്‍ ഇയാള്‍ മാംസം ഒളിച്ചുകടത്തിയോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാളെ അറസ്റ്റ് ചെയ്തശേഷം ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. ഹഡ്‌സണിലെ എ ആന്‍ഡ് പി ക്രോട്ടണ്‍ എന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു റോഡ്രിഗസ്. ഭാര്യയും നാലുമക്കളുമടങ്ങുന്നതാണ് റോഡ്രിഗസിന്റെ കുടുംബം.












Click it and Unblock the Notifications