Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാന നൊബേല്‍ നേടിയ 'മലേറിയ' അല്ല 'മസാലയ്ക്ക്' അഭിനന്ദനം

ലണ്ടന്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ 'മസാല'യ്ക്ക് അഭിനന്ദനം . പ്രശസ്ത ബോളിവുഡ് നടന്‍ ജാക്കി ഭഗ്നാനിയുടെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇതാ മറ്റൊരു താരം കൂടി പുലിവാല് പിടിച്ചിരിയ്ക്കുന്നു. പ്രശസ്ത മോഡല്‍ നവോമി ക്യാംപ്‌ബെല്‍ ആണ് പുലിവാല് പിടിച്ചത്. നവോമി മലാലയെ അഭിനന്ദിച്ച് നടത്തിയ ട്വീറ്റ് ഇങ്ങനെയായിരുന്നു. നൊബേല്‍ സമ്മാനം നേടിയ മലേറിയയ്ക്ക് അഭിനന്ദനം.

എന്താ ഈ താരങ്ങള്‍ക്കൊന്നും വിവരവും വിദ്യാഭ്യാസലും ഇല്ലേ? ഇവര്‍ക്കൊന്നും മലാല എന്നെഴുതാന്‍ അറിയില്ലേ. എന്തായാലും മലാലയെ അപമാനിയ്ക്കാനാല്ല താരങ്ങള്‍ ശ്രമിച്ചത്. ഓട്ടോകറക്ട് സംവിധാനത്തിന് പിഴച്ചപ്പോഴാണ് മലാല, മസാലയും മലേറിയയും ഒക്കെയായി മാറിയത്.

Malaria

എന്തായാലും ട്വീറ്റിലെ പിഴവ് മനസിലാക്കിയ താരങ്ങള്‍ അല്‍പ്പം വൈകിയാണെങ്കിലും മലാലയ്ക്ക് തന്നെ അഭിനന്ദനം അറിയിച്ച് വീണ്ടും ട്വീറ്റ് ചെയ്തു. താരങ്ങളുടെ അബദ്ധം ഓണ്‍ലൈന്‍ മേഖല ആഘോഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+