കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുങ്കാറ്റ്, ഫിലിപ്പീന്‍സില്‍ മരണം 10000 കടന്നു

Google Oneindia Malayalam News

മനില: ഹയാന്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സില്‍ വന്‍ നാശം വിതയ്ക്കുന്നു. ലെയ്‌തെ പ്രവിശ്യയില്‍ ആഞ്ഞടിച്ച കാറ്റില്‍ ഇതിവരെ 10000ലേറെ പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂമിയില്‍ പതിയ്ക്കുന്ന ഏറ്റവും ശക്തമായ കാറ്റുകളിലൊന്നാണിത്. കാറ്റിന്റെ വഴിയിലുള്ള സ്ഥലങ്ങളെല്ലാം തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

മേഖലയില്‍ സൈന്യമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറ്റഗറി അഞ്ചില്‍ പെടുന്ന നാലാമത്തെ കൊടുങ്കാറ്റാണ് ഫിലിപ്പീന്‍സിനു മുകളില്‍ ആഞ്ഞടിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ടൈഫൂണ്‍ ഇനത്തില്‍ പെടുന്ന ബൊഫാ മേഖലയില്‍ കനത്ത നാശം വിതച്ചിരുന്നു. ഡിസംബര്‍ മൂന്നിനു വീശിയ കാറ്റില്‍ രണ്ടായിരത്തോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

Typhoon Haiyan

പത്തുലക്ഷത്തോളം പേരെ സുരക്ഷിതമായ ക്യംപുകളിലേക്ക് മാറ്റിയതുകൊണ്ടാണ് മരണസംഖ്യ കുറഞ്ഞത്. കാറ്റ് രണ്ടരക്കോടി ആളുകളെയെങ്കിലും നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വാര്‍ത്താവിനിമയ, ഗതാഗത സൗകര്യങ്ങള്‍ തകര്‍ന്നടിഞ്ഞത് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

സര്‍ക്കാര്‍ കര്‍ശന സുരക്ഷാനടപടികള്‍ എടുത്തിട്ടുപോലും മരണസംഖ്യ വര്‍ദ്ധിക്കുകയാണ്. തുടര്‍ച്ചയായി ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് പലരും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ലാഘവത്തോടെയെടുത്തതാണ് കാരണം.

English summary
Philippines: At least 10,000 people died in the central Philippine province of Leyte after typhoon Haiyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X