കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസില്‍ ആശങ്കയായി നിന ചുഴലിക്കാറ്റ്; ലോകത്തെ കാത്തിരിക്കുന്നത് മറ്റൊരു സുനാമി!!

ശക്തമായ തിരമാലകളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സിലെ 12ലധികം തുറമുഖങ്ങള്‍ അടച്ചിട്ടു

Google Oneindia Malayalam News

മനില: ക്രിസ്മസ് ദിനത്തില്‍ ദുരന്തം വിതച്ച് ഫിലിപ്പൈന്‍സില്‍ നിന ചുഴലിക്കാറ്റ്. പ്രാദേശികമായി മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് നിന എന്ന പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

6.6 അടിയുള്ള ശക്തമായ തിരമാലകളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സിലെ 12ലധികം തുറമുഖങ്ങള്‍ അടച്ചിട്ടു. ഫിലിപ്പൈന്‍സിലെ ലുസോണ്‍ ദ്വീപ് കടന്ന് തലസ്ഥാനമായ മനിലയിലേക്ക് പ്രവേശിക്കുന്നതോടെ കൊടുങ്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

 ജനവാസ മേഖലയ്ക്ക് ഭീഷണി

ജനവാസ മേഖലയ്ക്ക് ഭീഷണി

ശക്തമായ മഴയും കാറ്റും ശക്തമായ തിരമാലകളും ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്.

കടലില്‍ ഇറങ്ങരുത്

കടലില്‍ ഇറങ്ങരുത്

മഴയും കാറ്റും ശക്തമായതോടെ കടലില്‍ ഇറങ്ങരുതെന്ന് ഫിലിപ്പൈന്‍സ് വെതര്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറ്റ്‌ലാന്റികില്‍ രൂപമെടുത്ത കാറ്റഗറി 2 ഹരിക്കെയ്ന്‍ വിഭാഗത്തില്‍പ്പെടുന്ന ശക്തമായ കൊടുങ്കാറ്റാണ് നിന.

ഫിലിപ്പൈന്‍സിനെക്കാത്ത്

ഫിലിപ്പൈന്‍സിനെക്കാത്ത്

പസഫിക് സമുദ്രത്തില്‍ രൂപമെടുക്കുന്ന 20ഓളം കൊടുങ്കാറ്റുകളാണ് ഫിലിപ്പൈന്‍സിനെ ആക്രമിക്കാറുള്ളത്. 2013ലെ ഹയാന്‍ കൊടുങ്കാറ്റ് സെന്‍ട്രല്‍ ഫിലിപ്പൈന്‍സില്‍ നാശം വിതച്ചിരുന്നു. 7,300 പേര്‍ മരിയ്ക്കുകയും അമ്പത് ലക്ഷത്തോളം പേര്‍ക്ക് പാര്‍പ്പിടം നഷ്ടമാവുകയും ചെയ്തിരുന്നു.

സുനാമി മുന്നറിയിപ്പ്!!

2012ല്‍ ക്രിസ്മസ് രാവിലുണ്ടായ സുനാമി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു.

English summary
Super Typhoon Nock-ten (Nina) Intensifying Ahead of Strike on the Philippines on Christmas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X