കൊറോണയെ തുരത്താൻ ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറും, നിർണായക കണ്ടുപിടിത്തം!
ന്യൂയോർക്ക്: ലോകരാജ്യങ്ങളെയെല്ലാം ഭീതിയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്ന് പിടിക്കുകയാണ്. ലോകത്താകമാനം ഇതുവരെ പതിനായരത്തിന് മുകളില്‍ ആളുകളാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. കൊവിഡിനെ തുരത്താനുളള മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നത്.
കൊവിഡിന് എതിരെയുളള മരുന്ന് പരീക്ഷണങ്ങള്‍ അമേരിക്കയും ചൈനയും അടക്കമുളള രാഷ്ട്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് വാക്സിന് അമേരിക്ക കഴിഞ്ഞ ദിവസം മനുഷ്യനില്‍ പരീക്ഷിക്കുകയുണ്ടായി. പരീക്ഷണം വിജയമാണോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. അതിന് ശേഷമേ ഇത് ആഗോള തലത്തിൽ ഉപയോഗിക്കാനാവൂ.
അതിനിടെ കൊവിഡ് പ്രതിരോധ ചരിത്രത്തില്‍ വലിയൊരു ചുവടുവെപ്പ് കൂടി സംഭവിച്ചിരിക്കുകയാണ്. കൊവിഡ് പടരുന്നത് തടയാന്‍ സഹായിക്കുന്ന ചില രാസപദാര്‍ത്ഥങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആയ സമ്മിറ്റ് കണ്ടെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

77 രാസപദാര്‍ത്ഥങ്ങളെയാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് ഈ കണ്ടുപിടിത്തം വളരെ സഹായകരമായേക്കും. ഈ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ കെംറിക്സ്വ് എന്ന ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയുടെ ജേര്‍ണലില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്. ഈ കണ്ടുപിടിത്തത്തിന്റെ അര്‍ത്ഥം കൊറോണ വൈറസിന് പ്രതിവിധിയായി എന്നല്ല എന്ന് ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയുടെ ഡയറക്ടറായ ജെറമി സ്മിത്ത് പറയുന്നു. എന്നാല്‍ ഈ കണ്ടുപിടിത്തം ഭാവി പഠനങ്ങള്‍ക്ക് ഉപകാരപ്പെടും. അപ്പോള്‍ മാത്രമേ വൈറസിനെ തുരത്താന്‍ ഇത് സഹായിക്കുമോ എന്ന് പറയാനാവൂ എന്നും ജെറമി സ്മിത്ത് പറഞ്ഞു.
Recommended Video
ലോകത്തിലെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍ കമ്പ്യൂട്ടറാണ് അമേരിക്കയുടെ സമ്മിറ്റ്. ഏറ്റവും വേഗത്തിലുളള ലാപ്ടോപ്പിനേക്കാളും 1 മില്യണ്‍ അധികം ശക്തി സമ്മിറ്റിനുണ്ട്. അമേരിക്കയുടെ ഊര്‍ജ വകുപ്പിന്റെ ഭാഗമായ ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയായ ഐബിഎമ്മും ഒആര്എന്എല്ലും ചേര്‍ന്നാണ് സമ്മിറ്റ് നിര്‍മ്മിച്ചത്. ഒരു സെക്കന്‍ഡില്‍ 200 ക്വാണ്ടറില്യണ് കണക്ക് കൂട്ടലുകള്‍ നടത്താന്‍ ഈ സൂപ്പര്‍ കമ്പ്യൂട്ടറിന് സാധിക്കും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications