കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ തുരത്താൻ ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറും, നിർണായക കണ്ടുപിടിത്തം!

Google Oneindia Malayalam News

ന്യൂയോർക്ക്: ലോകരാജ്യങ്ങളെയെല്ലാം ഭീതിയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്ന് പിടിക്കുകയാണ്. ലോകത്താകമാനം ഇതുവരെ പതിനായരത്തിന് മുകളില്‍ ആളുകളാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. കൊവിഡിനെ തുരത്താനുളള മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നത്.

കൊവിഡിന് എതിരെയുളള മരുന്ന് പരീക്ഷണങ്ങള്‍ അമേരിക്കയും ചൈനയും അടക്കമുളള രാഷ്ട്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് വാക്‌സിന്‍ അമേരിക്ക കഴിഞ്ഞ ദിവസം മനുഷ്യനില്‍ പരീക്ഷിക്കുകയുണ്ടായി. പരീക്ഷണം വിജയമാണോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. അതിന് ശേഷമേ ഇത് ആഗോള തലത്തിൽ ഉപയോഗിക്കാനാവൂ.

അതിനിടെ കൊവിഡ് പ്രതിരോധ ചരിത്രത്തില്‍ വലിയൊരു ചുവടുവെപ്പ് കൂടി സംഭവിച്ചിരിക്കുകയാണ്. കൊവിഡ് പടരുന്നത് തടയാന്‍ സഹായിക്കുന്ന ചില രാസപദാര്‍ത്ഥങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആയ സമ്മിറ്റ് കണ്ടെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

corona

77 രാസപദാര്‍ത്ഥങ്ങളെയാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് ഈ കണ്ടുപിടിത്തം വളരെ സഹായകരമായേക്കും. ഈ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ കെംറിക്‌സ്വ് എന്ന ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയുടെ ജേര്‍ണലില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്. ഈ കണ്ടുപിടിത്തത്തിന്റെ അര്‍ത്ഥം കൊറോണ വൈറസിന് പ്രതിവിധിയായി എന്നല്ല എന്ന് ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയുടെ ഡയറക്ടറായ ജെറമി സ്മിത്ത് പറയുന്നു. എന്നാല്‍ ഈ കണ്ടുപിടിത്തം ഭാവി പഠനങ്ങള്‍ക്ക് ഉപകാരപ്പെടും. അപ്പോള്‍ മാത്രമേ വൈറസിനെ തുരത്താന്‍ ഇത് സഹായിക്കുമോ എന്ന് പറയാനാവൂ എന്നും ജെറമി സ്മിത്ത് പറഞ്ഞു.

Recommended Video

cmsvideo
കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു | Oneindia Malayalam

ലോകത്തിലെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍ കമ്പ്യൂട്ടറാണ് അമേരിക്കയുടെ സമ്മിറ്റ്. ഏറ്റവും വേഗത്തിലുളള ലാപ്‌ടോപ്പിനേക്കാളും 1 മില്യണ്‍ അധികം ശക്തി സമ്മിറ്റിനുണ്ട്. അമേരിക്കയുടെ ഊര്‍ജ വകുപ്പിന്റെ ഭാഗമായ ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയായ ഐബിഎമ്മും ഒആര്‍എന്‍എല്ലും ചേര്‍ന്നാണ് സമ്മിറ്റ് നിര്‍മ്മിച്ചത്. ഒരു സെക്കന്‍ഡില്‍ 200 ക്വാണ്ടറില്യണ്‍ കണക്ക് കൂട്ടലുകള്‍ നടത്താന്‍ ഈ സൂപ്പര്‍ കമ്പ്യൂട്ടറിന് സാധിക്കും.

കുമ്പളങ്ങി നൈറ്റ്സ് ഹിറ്റാക്കിയ കവര് വീണ്ടും, കൊറോണ മറന്ന് കവര് കാണാൻ കുമ്പളങ്ങിയിലേക്ക് ജനക്കൂട്ടം!കുമ്പളങ്ങി നൈറ്റ്സ് ഹിറ്റാക്കിയ കവര് വീണ്ടും, കൊറോണ മറന്ന് കവര് കാണാൻ കുമ്പളങ്ങിയിലേക്ക് ജനക്കൂട്ടം!

അമേരിക്ക 1.2 ട്രില്യൺ ഡോളർ, ഇറ്റലി 350 ബില്യൺ യൂറോ, ചൈന 55O ബില്യൺ യുവാൻ; ഇന്ത്യയോ? കുറിപ്പ്അമേരിക്ക 1.2 ട്രില്യൺ ഡോളർ, ഇറ്റലി 350 ബില്യൺ യൂറോ, ചൈന 55O ബില്യൺ യുവാൻ; ഇന്ത്യയോ? കുറിപ്പ്

 പിണറായിയുടെ 20,000 കോടി കൊറോണ പാക്കേജ് പൊളിച്ച് ബൽറാം! സാമാന്യ മര്യാദയുടെ പരിധി വിടുന്നു! പിണറായിയുടെ 20,000 കോടി കൊറോണ പാക്കേജ് പൊളിച്ച് ബൽറാം! സാമാന്യ മര്യാദയുടെ പരിധി വിടുന്നു!

English summary
Supercomputer identified chemicals that could help preventing covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X