Get Updates
Get notified of breaking news, exclusive insights, and must-see stories!

എഴ് പതിറ്റാണ്ടിനുള്ളിലെ സൂപ്പര്‍ 'സൂപ്പര്‍ മൂണ്‍'... ഭീകര ഭൂചലനം ഉണ്ടാകുമോ? ലോകം ഭയക്കുന്നു

സൂപ്പര്‍ മൂണുമായി ബന്ധപ്പെച്ച് ഒരു പാട് അന്ധവിശ്വാസങ്ങളും ലോകത്ത് പ്രചരിക്കുന്നുണ്ട്

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ലോകത്തെ ഭയപ്പെടുത്തി മൂന്ന് രാജ്യങ്ങളില്‍ ആണ് ഭൂചലനം ഉണ്ടായത്. ന്യൂസിലാന്‍ഡില്‍ സുനാമി തിരകളും ഉയര്‍ന്നു. സര്‍വ്വനാശിയായ ഒരു വന്‍ ഭൂചലനം എപ്പോഴും ഉണ്ടാകാം എന്ന ഭയത്തിലാണ് ലോകം.

ഇതോടൊപ്പമാണ് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസവും വരുന്നത്. സൂപ്പര്‍ മൂണിനൊപ്പം വലിയ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് നേരത്തേ റിേേപ്പാര്‍ട്ടുകള്‍ വന്നിരുന്നു.

നവംബര്‍ 14 നാണ് 69 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകുന്നത്. ലോകത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്? സൂപ്പര്‍ മൂണിനൊപ്പം വന്‍ ഭൂചലനവും ഉണ്ടാകുമോ?

സൂപ്പര്‍ മൂണ്‍

സൂപ്പര്‍ മൂണ്‍

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. പതിവില്‍ കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലും ഈ സമയം ചന്ദ്രനെ കാണാന്‍ സാധിക്കും.

69 വര്‍ഷത്തിന് ശേഷം

69 വര്‍ഷത്തിന് ശേഷം

1948 ല്‍ ആണ് അടുത്തിടെയുണ്ടായ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമായത്. അതിന് ശേഷം നവംബര്‍ 14 നാണ് ചന്ദ്രന്‍ ഭൂമിയോട് ഇത്രയും അടുത്ത് വരുന്നത്.

എത്ര ദൂരം

എത്ര ദൂരം

3,56,508 കിലോമീറ്റര്‍ ആയിരിക്കും നവംബര്‍ 14 ന് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം. കഴിഞ്ഞ മാസം 16 നും ഭൂമിയും ചന്ദ്രനും ഏറെക്കുറേ ഇതെ അകലത്തില്‍ എത്തിയിരുന്നു.

ബ്ലഡ് മൂണ്‍

ബ്ലഡ് മൂണ്‍

ഭൂമിയോട് ഏറെ അടുത്തു വരുന്നതുകൊണ്ട് ചന്ദ്രന്റെ തിളക്കവും കൂടും. കൂടുതല്‍ ചുമപ്പ് നിറത്തില്‍ കാണപ്പെടുന്നതിനാല്‍ ഈ പ്രതിഭാസത്തെ ബ്ലഡ് മൂണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.

ഭൂമിയോട് അടുക്കുമ്പോള്‍

ഭൂമിയോട് അടുക്കുമ്പോള്‍

ചന്ദ്രന്റെ ആകര്‍ഷണം ഭൂമിയില്‍ പല പ്രതിഭാസങ്ങള്‍ക്കും കാരണമാണ്. വേലിയേറ്റവും വേലിയിറക്കവും തന്നെ ഉദാഹരണം. അപ്പോള്‍ സൂപ്പര്‍ മൂണ്‍ എന്ത് മാറ്റമാണ് ഭൂമിയില്‍ ഉണ്ടാക്കുക?

 കടല്‍ ക്ഷോഭം

കടല്‍ ക്ഷോഭം

ശക്തമായ വേലിയേറ്റത്തിനുള്ള സാധ്യത എല്ലാ പൗര്‍ണമികളിലും ഉള്ളതാണ്. അത് ഉണ്ടാകാറും ഉണ്ട്. അതിലും വലിയതെന്തെങ്കിലും ഇത്തവണ സംഭവിക്കുമോ എന്നാണ് പലരുടേയും ഭയം.

ഭൂചലനം

ഭൂചലനം

സൂപ്പര്‍ മൂണിനോടനുബന്ധിച്ച് വലിയ ഭൂചലനം ഉണ്ടാകുമെന്ന് നേരത്തേ തന്നെ പലരും പ്രവചിക്കാന്‍ തുടങ്ങിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും വലിയ തോതില്‍ പ്രചരിച്ചു. വലിയ ആശങ്കയാണ് ഇത് സൃഷ്ടിച്ചത്.

 അഗ്നിപര്‍വ്വതം

അഗ്നിപര്‍വ്വതം

സൂപ്പര്‍ മൂണ്‍ ദിനത്തില്‍ അഗ്നിപര്‍വ്വതകള്‍ പൊച്ചിത്തെറിക്കുമെന്നായിരുന്നു മറ്റ് ചിലര്‍ പ്രചരിപ്പിച്ചത്. ഇതും സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിപ്പിക്കപ്പെട്ടു.

കൊടുങ്കാറ്റ്

കൊടുങ്കാറ്റ്

സൂപ്പര്‍ മൂണ്‍ ദിനത്തില്‍ അപ്രതീക്ഷിതമായി കൊടുങ്കാറ്റ് ആഞ്ഞ് വീശും എന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷകരാരും തന്നെ അങ്ങനെ ഒരു കൊടുങ്കാറ്റിന്റെ വിദൂര സാധ്യത പോലും കാണുന്നില്ല.

മൂന്ന് ഭൂചലനങ്ങള്‍

മൂന്ന് ഭൂചലനങ്ങള്‍

ഒറ്റ ദിവസം തന്നെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി മൂന്ന് ഭൂചലനങ്ങളാണ് ഉണ്ടായത്. അതും നവംബര്‍ 13 ന്. സൂപ്പര്‍ മൂണിന് തൊട്ട് തലേ ദിവസം. പ്രവചനങ്ങള്‍ കാര്യമായി എടുത്തവര്‍ ഭയക്കാന്‍ വേറെ എന്തെങ്കിലും വേണോ.

ഒന്നും സംഭവിക്കില്ല

ഒന്നും സംഭവിക്കില്ല

ആദ്യമായിട്ടല്ല സൂപ്പര്‍ മൂണ്‍ ലോകത്ത് ഉണ്ടാകുന്നത്. ഭൂമിയും ചന്ദ്രനും ഉണ്ടായ കാലം മുതലേ ഉള്ളതാണ്. ഇതുവരെ ഭയപ്പെടുത്തുന്ന രീതിയില്‍ ഉള്ള ഒരു പ്രകൃതി ക്ഷോഭവും സൂപ്പര്‍ മൂണിന്റെ ബാഗമായി ഉണ്ടായിട്ടില്ല. നാസ അടക്കമുള്ള ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സുന്ദര ചന്ദ്രന്‍

സുന്ദര ചന്ദ്രന്‍

ഭൂമിയോട് ഏറെ അടുത്തുവരുന്നതിനാല്‍ ചന്ദ്രന്‍ കൂടുതല്‍ സുന്ദരമാകും എന്നത് തന്നെയാണ് ഇതിന്റെ ആകര്‍ഷണം. സാധാരണത്തേതില്‍ നിന്ന് വ്യത്സ്തമായി 14 മടങ്ങോളും വലിപ്പത്തില്‍ ചന്ദ്രനെ കാണാം. 30 ശതമാനത്തോളം തിളക്കവും കൂടും.

എത്ര നാള്‍

എത്ര നാള്‍

ഇങ്ങനെ ഒരു സൂപ്പര്‍ മൂണ്‍ ഇനി കാണണം എങ്കില്‍ ഒരു 28 വര്‍ഷമെങ്കിലും കാത്തിരിക്കണം. 20134 നവംബര്‍ 25 നായിരിക്കും അത്രെ ഇനി ഇതുപോലെ ഒരു സൂപ്പര്‍ മൂണ്‍ ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+