Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്ട്സ് ആപിലൂടെ യുഎഇയെ അപമാനിച്ച വിദേശി യുവാവിന് തടവ് ശിക്ഷ

അബുദാബി: വാട്ട്‌സ് ആപ് ഉള്‍പ്പടെയുള്ളവയിലൂടെ യുഎഇയെ അപമാനിച്ച വിദേശിയായ യുവാവിന് മൂന്ന് വര്‍ഷത്തെ തടവ്. യുഎഇ ഫെഡറല്‍ സുപ്രീം കോടതിയാണ് ഒമാന്‍കാരനായ യുവാവിന് മൂന്ന് വര്‍ഷത്തെ തടവിനും അന്‍പതിനായിരം ദിര്‍ഹം പിഴയ്ക്കും ഉത്തരവിട്ടത്.

സോഷ്യല്‍മീഡിയയിലൂടെ രാജ്യത്തെ സൈനികരേയും രാഷ്ട്രത്തിന്റെ ചിഹ്നങ്ങളേയും സ്മാരകങ്ങളേയും അപമാനിച്ചു എന്നാണ് കേസ്. യെമനില്‍ കൊല്ലപ്പെട്ട യുഎഇ സൈനികരേയും 29കാരനായ യുവാവ് വാട്ട്‌സ് ആപിലൂടെ അപമാനിച്ചിരുന്നു.

Crime

മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ യുവാവിനെ നാട് കടത്തും. കൊല്ലപ്പെട്ട സൈനികരെ ഭീരുക്കള്‍ എന്ന് വിളിച്ച് യുവാവ് ആക്ഷേപിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ സ്വദേശികള്‍ രംഗത്തെത്തിയിരുന്നു. സ്വദേശികളെ അപമാനിയ്ക്കുന്ന തരത്തിലുള്ളവയായിരുന്നു ഇയാളുടെ പോസ്റ്റുകള്‍ ഏറെയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+