Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍ രോഗിയുടെ കരളില്‍ സ്വന്തം പേരെഴുതി വച്ചു

Crime
ലണ്ടന്‍: എന്റെ ഹൃദയത്തില്‍ നിന്റെ പേര് കൊത്തി വച്ചിരിക്കുന്നെന്ന് കമിതാക്കള്‍ പരസ്പരം പറയുന്നത് കേള്‍ക്കാം. പക്ഷെ ഒരു ഡോക്ടര്‍ രോഗിയുടെ ഹൃദയത്തില്‍ തന്റെ പേര് കൊത്തിവച്ചത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. ലണ്ടനിലാണ് വിചിത്രമായ സംഭവം.

ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍ രോഗിയുടെ കരളില്‍ തന്റെ പേര് എഴുതിവച്ചത്രെ. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ സൈമണ്‍ ബ്രാഹ്മാളിനെ ആശുപത്രി അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഇംഗ്ലണ്ടിലെ ഡെയ്‌ലി മെയില്‍ പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ബെര്‍മിന്‍ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയിലാണ് ശാസ്ത്രക്രിയ നടന്നത്. ഓപ്പറേഷന്‍ നടത്തിയ രോഗിയുടെ കരളില്‍ ഡോക്ടര്‍ എസ് ബി എന്ന് തന്റെ പേരിന്റെ ചുരുക്കം കുറിച്ചു. ഇതിനായി സൈമണ്‍ വിഷമില്ലാത്ത ആര്‍ഗോണ്‍ ഗ്യാസ് ഉപയോഗിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോപണം ഉയര്‍ന്നതോടെ ആശുപത്രി നടത്തിപ്പ് നിയന്ത്രിക്കുന്ന എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം അന്വേഷണം പൂര്‍ണമായതിന് ശേഷം മാത്രമെ നല്‍കേണ്ട ശിക്ഷാ നടപടികളില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. മെഡിക്കല്‍ കോഡ് ഓഫ് കോണ്‍ഡാക്റ്റിന് വിരുദ്ധമായി പെരുമാറിയതിനാണ് ഇപ്പോഴെടുത്ത നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+