മോഡലിന്റെ ശരീരം ഭക്ഷണപാത്രമാക്കി റസ്‌റ്റോറെന്റ്
ബീജിംഗ്: ചൈനയില്‍ ബിക്കിനി ധരിച്ച മോഡിലിന്റെ ശരീരം പാത്രമാക്കി ഭക്ഷണം വിളമ്പി. അപ്പോള്‍ പിന്നെ അവിടുത്തെ തിരക്ക് എന്തായിരിക്കും എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ?
ചൈനയില്‍ ഷാന്‍സി പ്രവിശ്യയിലെ തൈയുവാനില്‍ ഒരു ലോക്കല്‍ ബാറിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു ഈ വ്യത്യസ്തമായ ഭക്ഷണം വിളമ്പല്‍ നടന്നത്
ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് ഇത്തരമൊരു ഭക്ഷണം വിളമ്പല്‍ നടന്നത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെത്തിയിരുന്നു.

ബിക്കിനി ധരിച്ച കിടക്കുന്ന മോഡലിന്റെ കാല്‍പ്പാദം മുതല്‍ കണ്ണുവരെയുള്ള ഭാഗത്താണ് രുചികരമായ ചൈനീസ് വിഭവം വിളമ്പിയത്.ഇത് കഴിക്കാന്‍ യുവാക്കളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. മോഡലിന്റെ ശരീരത്തിലെ ഏതുഭാഗത്തെ ഭക്ഷണവും ആര്‍ക്കുവേണമങ്കിലും എടുത്തുകഴിക്കാം.
ബാറിന്റെ പരസ്യത്തിനുവേണ്ടി ഇറക്കിയ പരസ്യമാണ് ഇതെന്നാണ് കരുതുന്നത്. ചൈനയില്‍ സ്ത്രീശരീരത്തില്‍ ഭക്ഷണം വിളമ്പുന്നത് ആദ്യമായല്ല












Click it and Unblock the Notifications