Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ അഹങ്കാരി, സുഷമക്ക് ധാര്‍ഷ്ട്യം, പാകിസ്താനെ വിലകുറച്ച് കാണുന്നു, ചൈന വീണ്ടും കുത്തുന്നു...

ബീജിങ്ങ്: ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈന വീണ്ടും. ഇത്തവണ സുഷമാ സ്വരാജിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിനെതിരെയാണ് ചൈന രംഗത്തു വന്നിരിക്കുന്നത്. സമീപ കാലങ്ങളില്‍ ഇന്ത്യ വലിയ സാമ്പത്തിക രംഗത്തും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ട്. അഹങ്കാരിയായ ഇന്ത്യ പാകിസ്താനെ വിലകുറച്ചു കാണുകയാണെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.

പാകിസ്താനില്‍ ഭീകരവാദത്തിന് വേരോട്ടമുണ്ടെന്ന കാര്യം ലേഖനത്തില്‍ ചൈന സമ്മതിക്കുന്നു. എന്നാല്‍ തീവ്രവാദത്തെയും തീവ്രവാദികളെയും പിന്തുണക്കുന്നത് പാകിസ്താന്റെ ദേശീയ നയമാണെന്നാണ് ഇന്ത്യ പറയുന്നതെന്നും ഭീകരവാദം കയറ്റി അയച്ചാല്‍ പാകിസ്താന് എന്തു നേട്ടമാണ് ലഭിക്കുന്നത് എന്ന ചോദ്യവും ലേഖനത്തില്‍ ഉന്നയിക്കുന്നു.

സുഷമ പറഞ്ഞത്...

സുഷമ പറഞ്ഞത്...

പാകിസ്താന്‍ ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭയിലെ പൊതുസമ്മേളനത്തില്‍ സംസാരിച്ചു കൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കുറ്റപ്പെടുത്തിയത്. ലോകത്തിനു തന്നെ അഭിമാനമാകാവുന്ന ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങള്‍ ഞങ്ങള്‍ സ്ഥാപിച്ചുവെന്നും പാകിസ്താന്‍ ലോകത്തിനു നല്‍കിയത് തീവ്രവാദികളെയാണെന്നും സുഷമ കുറ്റപ്പെടുത്തി.

 പാകിസ്താന്‍ സൃഷ്ടിച്ചത് ഭീകരവാദികളെ

പാകിസ്താന്‍ സൃഷ്ടിച്ചത് ഭീകരവാദികളെ

ഞങ്ങള്‍ തീവ്രവാദികളെയും എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയും സൃഷ്ടിച്ചു, എന്നാല്‍ പാകിസ്താന്‍ സൃഷ്ടിച്ചത് തീവ്രവാദികളെ ആണെന്നും ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ സുഷമാ സ്വരാജ് പറഞ്ഞിരുന്നു.
പാകിസ്താനില്‍ ഭീകരവാദത്തിന് വേരോട്ടമുണ്ടെന്ന കാര്യം ലേഖനത്തില്‍ ചൈനയും സമ്മതിക്കുന്നുണ്ട്.

ഇന്ത്യയോട് ചില ചോദ്യങ്ങള്‍

ഇന്ത്യയോട് ചില ചോദ്യങ്ങള്‍

ഭീകരവാദം കയറ്റി അയച്ചാല്‍ പാകിസ്താന് എന്തു നേട്ടമാണ് ലഭിക്കുന്നത് എന്ന ചോദ്യം ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. ഭീകരവാദം കയറ്റി അയക്കുന്നതു വഴി പാകിസ്താന്‍ പണമോ മറ്റേതെങ്കിലും ബഹുമതികളോ തേടുന്നുണ്ടോ എന്ന ചോദ്യവുമുണ്ട്.

 ഇന്ത്യ അഹങ്കാരി

ഇന്ത്യ അഹങ്കാരി

സമീപ കാലങ്ങളില്‍ ഇന്ത്യ വലിയ സാമ്പത്തിക രംഗത്തും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ട്. അത് ശരി തന്നെയാണ്. എന്നാല്‍ അഹങ്കാരിയായ ഇന്ത്യ പാകിസ്താനെ വിലകുറിച്ചു കാണുന്നവെന്നും തങ്ങളുമായി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതായും ചൈന കുറ്റപ്പെടുത്തുന്നു.

പാകിസ്താനെ ബഹുമാനിക്കൂ

പാകിസ്താനെ ബഹുമാനിക്കൂ

പാകിസ്താനെ ബഹുമാനിക്കാനും ചൈനയുമായി സൗഹൃദം കാത്തുസൂക്ഷിക്കാനുമുള്ള ഉപദേശവും ലേഖനത്തിൽ നൽകുന്നുണ്ട്. ഡോക്‌ലാം വിഷം കെട്ടടങ്ങിയെങ്കിലും അതേക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഡോക് ലാം വിഷയത്തെ ഇന്ത്യ തങ്ങളുടെ യുക്തി അനുസരിച്ചാണ് നോക്കിക്കണ്ടതെന്നും ലേഖനത്തിൽ ആക്ഷേപമുണ്ട്. ഇന്ത്യ ചൈനയുടെ ദേഷ്യം ഇരന്നു വാങ്ങുകയാണെന്നും ലേഖനത്തിൽ പരാമർശിക്കുന്നു.

ഗ്ലോബല്‍ ടൈംസ്

ഗ്ലോബല്‍ ടൈംസ്

ചൈനയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമമാണ് ഗ്ലോബല്‍ ടൈംസ്. ഡോക് ലാം സംഘര്‍ഷത്തിന്റെ സമയത്ത് ഇന്ത്യയെ വിമര്‍ശിച്ചു കൊണ്ട് നിരന്തരം ഗ്ലോബല്‍ ടൈംസില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരിടവേളക്കു ശേഷമാണ് ഗ്ലോബല്‍ ടൈംസ് ഇന്ത്യയെ വിമര്‍ശിച്ചു കൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+