കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്താംബൂള്‍ തീവ്രവാദി ആക്രമണം; കൊല്ലപ്പെട്ടവരില്‍ 2 ഇന്ത്യക്കാരും

  • By Anwar Sadath
Google Oneindia Malayalam News

ഇസ്തംബുള്‍: തുര്‍ക്കിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്കിടെ തലസ്ഥാനമായ ഇസ്തംബുളിലെ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും. മുന്‍ രാജ്യസഭാ എം.പി യുടെ മകന്‍ അബീസ് റിസ്വി, ഗുജറാത്തില്‍ നിന്നുള്ള ഖുഷി ഷാ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്.

റിസ്‌വി ബില്‍ഡേഴ്‌സിന്റെ സിഇഒയും സിനിമ നിര്‍മാതാവുമാണ് അബീസ് റിസ്‌വി. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഇസ്താംബുളിലേക്ക് തിരിച്ചിട്ടുണ്ട്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ 16 വിദേശികളടക്കം 39 പേരായിരുന്നു കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

sushma-swaraj

സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ക്ലബ്ബിലുണ്ടായിരുന്നവര്‍ക്കു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. സംഭവ സമയത്ത് ക്ലബ്ബില്‍ 600ഓളം പേര്‍ നിശാക്ലബ്ബിലുണ്ടായിരുന്നു. അടുത്തിടെ തുര്‍ക്കിയില്‍ ഭീകരാക്രമണം വര്‍ധിച്ചുവരികയാണ്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേയ് കര്‍ലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 10ന് ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.


English summary
Sushma Swaraj tweets 2 Indians killed in Istanbul nightclub terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X