Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: ആറ് വയസ്സുകാരന്റെ തലയറുത്തു; സൗദി പൗരന്‍ അറസ്റ്റില്‍

ജിദ്ദ: ആറ് വയസ്സുകാരന്റെ തലയറുത്ത സംഭവത്തില്‍ സൗദി പൗരന്‍ അറസ്റ്റില്‍. തിങ്കളാഴ്ചയായിരുന്നു സംഭവം. മക്കാ പോലീസ് വക്താവ് കേണല്‍ ആതി അല്‍ ഖുറാഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മകനെ കാണാനില്ലെന്ന് ആഫ്രിക്കന്‍ വംശജ പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കുറ്റാന്വേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് 35 കാരനായ സൗദി പൗരന്റെ പക്കല്‍ കുട്ടിയുടെ തലയുണ്ടെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. ഇതോടെ വലവിരിച്ച പോലീസാണ് ഇയാളെ കുരുക്കിയത്. സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

crime

ഇതിന് പുറമേ, നാല് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച മറ്റൊരാളെയും മക്കാ പൊസീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആഹ്വാനത്തോടെ സൗദിയില് നിന്ന് ട്വീറ്റുകളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദാരുണമായ സംഭവമാണെന്ന് സംഭവത്തെ അപലപിച്ച് ഹമദ് അല്‍ ഖ്മാലി ട്വീറ്റ് ചെയ്തു.

അറസ്റ്റിലായ 30 കാരന് കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ കുടുംബവുമായി നേരത്തെ ബന്ധമുണ്ടായിരുന്നതായി അറസ്റ്റിന് ശേഷം മക്കാ പൊലീസ് വക്താവ് കേണല്‍ ആതി അല്‍ ഖുറാഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+