ഹിന്ദു പുരോഹിതനെ മുസ്ലീം തീവ്രവാദികള്‍ വധിച്ചു... ബംഗ്ലാദേശില്‍
ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാമിക തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ ഹിന്ദു പുരോഹിതനെ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഭക്തന് പരിക്കേറ്റിട്ടുണ്ട്.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികളാണ് ജോഗേശ്വര്‍ റോയ് എന്ന പുരോഹിതനെ വധിച്ചത്. ഇയാള്‍ ക്ഷേത്രത്തില്‍ പൂജനടത്തിക്കൊണ്ടിരിയ്ക്കുന്പോഴായിരുന്നു കൊലപാതകം. കഴുത്തറുത്താണ് ജോഗേശ്വര്‍ റോയിയെ അക്രമികള്‍ വധിച്ചത്.

പഞ്ചാ നഗറിനടുത്തുള്ള ദേവിഗഞ്ച് ക്ഷേത്രത്തില്‍ വച്ചായിരുന്നു അക്രമം. ധാക്കയില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് കരുതുന്നത്.
എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നത് വ്യക്തമല്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കുക എന്നത് തന്നെയായിരിയ്ക്കും ലക്ഷ്യമെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ബംഗ്ലാദേശില്‍ ഇസ്ലാമിക തീവ്രവാദികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നത് ഇത് ആദ്യമായല്ല. നിരീശ്വരവാദികളായ ബ്ലോഗ് എഴുത്തുകാരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ലോകമാധ്യമങ്ങളില്‍ പോലും വലിയ വാര്‍ത്ത ആയിരുന്നു.












Click it and Unblock the Notifications