കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരാക്രമണ കേസിലെ പ്രതിയായ സൗദി പൗരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ സുരക്ഷാ സേനക്കെതിരേ അസീര്‍ ചെക്ക് പോയിന്റിലുണ്ടായ ആക്രമണത്തില്‍ പോലിസ് തെരയുന്ന പിടികിട്ടാപ്പുള്ളിയായ തീവ്രവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ ഖാലിദ് മുഹമ്മദ് അലി അല്‍ ശഹ്റാനിയാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം വക്താവ് വ്യക്തമാക്കി.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അസീറിലെ അല്‍ വഹ്ദ പട്ടണത്തിലുള്ള പ്രതിയുടെ തറവാട് വീട് വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കത്തിയുമായി ആക്രമണം നടത്തിയ പ്രതിക്ക് സുരക്ഷാ സേനയുമായി നടത്തിയ ഏറ്റുമുട്ടലിനിടയില്‍ വെടിയേല്‍ക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ സുരക്ഷാ സേനാംഗത്തിനു പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു.

 killed

കഴിഞ്ഞ മാസം 20ന് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ അര്‍ഖൂബ് റോഡിലുള്ള ചെക്ക്പോയിന്റിനു നേരെ നടത്തിയ ഭീകരാക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിലെ പ്രതികളിലൊരാളാണ് കൊല്ലപ്പെട്ടയാള്‍.
 wepons

ഭീകരരിലൊരാള്‍ ആക്രമണത്തിനിടെ കൊല്ലപ്പെടുകയും മറ്റൊരാള്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസ് ശഹ്‌റാനിയുടെ വീട് വളഞ്ഞത്. ഇയാളുടെ വീട്ടില്‍ നിന്ന് വിവിധ ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു.

ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സൗദി സേന സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കുകയല്ല, രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ അവര്‍ക്ക് ആവേശം നല്‍കുകയാണ് ചെയ്യുകയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

English summary
A Saudi national wanted for his role in an April attack that left four policemen dead in southwestern Asir province has been killed in a security operation, the Interior Ministry announced on Monday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X