സൗദി രാജകുമാരി, മുഹമ്മദ് ബിൻ സൽമാന്റെ സഹോദരി! ഫ്രാൻസില്‍ കുറ്റക്കാരി, 10 മാസത്തെ ജയിൽവാസം ഒഴിവാക്കാം
പാരിസ്: സൗദി രാജകുമാരിയും കിരീടാവകാശ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരിയും ആയ ഹസ്സ ബിന്ത് സല്മാന് കുറ്റക്കാരിയെന്ന് ഫ്രഞ്ച് കോടതി. പാരീസിലെ വസതിയില്‍ വച്ച് പ്ലംബറെ മര്‍ദ്ദിക്കാന്‍ ബോഡ് ഗാര്‍ഡിനോട് ആവശ്യപ്പെട്ട സംഭവത്തില്‍ ആണ് ഹസ്സ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. 2016 ല്‍ ആയിരുന്നു സംഭവം.
പത്ത് മാസം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഹസ്സ ബിന്ത് സല്മാന് ചെയ്തിരിക്കുന്നത് എന്നാണ് കോടതിയുടെ വിധിന്യായം. എന്നാല്‍ തല്‍ക്കാലത്തേക്ക് ഈ ശിക്ഷ അനുഭവിക്കേണ്ടതില്ല. നിശ്ചിതകാലത്തേക്ക് കോടതി നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജീവിക്കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചവരുത്തുകയോ മറ്റേതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ 10 മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

സൗദിയുടെ മാനുഷിക മുഖങ്ങളില്‍ ഒന്നാണ് ഹസ്സ രാജകുമാരി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സ്ത്രീപക്ഷ നിലപാടുകളിലും ഹസ്സ സൗദിയില്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ ഈ സംഭവം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു.
അഷറഫ് ഈദ് എന്ന വ്യക്തിയാണ് പരാതിക്കാരന്. രാജകുമാരി തന്റെ ബോഡിഗാര്‍ഡ് ആയ റാനി സൈദിയോട് ഈദിനെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. കേസില്‍ ബോഡി ഗാര്‍ഡിന് എട്ട് മാസത്തെ തടവും അയ്യായിരം യൂറോയും ശിക്ഷ വിധിച്ചിട്ടുണ്ട്. നിശ്ചിത കാലയളവില്‍ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജീവിച്ചാല്‍ ഇയാള്‍ക്കും ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാം.
ആറ് മാസത്തെ തടവ് ശിക്ഷയും അയ്യായിരം രൂപയും ശിക്ഷ വിധിക്കണം എന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. എന്നാല്‍ രാജകുമാരിയ്ക്ക് കോടതി വിധിച്ചത് 10 മാസത്തെ തടവും പതിനായിരം യൂറോയും ആയിരുന്നു. കേസില്‍ അപ്പീല്‍ പോകുമെന്ന് രാജകുമാരിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019 ജൂലായില്‍ ആണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാല്‍ ഒരുതവണ പോലും ഹസ്സ ബിന്ത് സല്മാന് വിചാരണയ്ക്ക് ഹാജരായിരുന്നില്ല. നേരത്തെ 2017 ഡിസംബറില്‍ ഹസ്സ ബിന്ത് സല്‍മാനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications