കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ അമേരിക്കൻ പ്രസിഡന്റുമാരുടെ വസതിക്ക് സമീപം സ്ഫോടര വസ്തു; സിഎൻഎന്നും ഭീഷണി, സംപ്രേഷണം നിർത്തി !!

Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ്മാരുടെ വസതിക്ക് സമീപത്തു നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ബില്‍ ക്ലിന്റന്റേയും ബരാക് ഒബാമയുടെയും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റേയും വസതിക്ക് സമീപത്താണ് സ്ഫോടു വസ്തുക്കൾ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ ലഭിച്ചിരിക്കുന്നത് തപാലിലാണ്.

<strong>ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!</strong>ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!

മാധ്യമസ്ഥാപനമായ സിഎന്‍എന്നിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന ടൈം വാണര്‍ സെന്ററിലും ബോംബ് ഭീഷണിയുണ്ടായി. സ്ഫോടക വസ്തുക്കളുമായി ഒരു പാക്ക് ഇവിടെയും ലഭിച്ചെന്നാണ് സൂചന. മുൻ അമേരിക്കൻ പ്രസിഡന്റുമാർക്ക് വരുന്ന തപാലുകൾ രഹസ്യാന്വേഷണ വിഭാഗം പരിശോധന പൂര്‍ത്തിയാക്കിയാണു നല്‍കാറുള്ളത്. അത്തരം പരിശോധനയിലാണു സ്‌ഫോടക വസ്തു കണ്ടെത്തിയത്.

Bomb

ബുധനാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നോടെയാണ് ക്ലിന്റന്റെ ന്യൂയോര്‍ക്കിലെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയത്. ന്യൂകാസ്ല്‍ പോലീസുമായി എഫ്ബിഐ നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു കണ്ടെത്തല്‍. 2001ല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയ ശേഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നു 30 മൈല്‍ മാറിയാണ് ക്ലിന്റന്‍ കുടുംബം താമസിക്കുന്നത്.

സ്‌ഫോടക വസ്തു കണ്ടെത്തിയ സമയത്ത് ഹിലറി ഫ്‌ലോറിഡയില്‍ ഡെമോക്രാറ്റുകളുടെ പ്രചാരണ പരിപാടിയിലായിരുന്നു. ബില്‍ ക്ലിന്റനാകട്ടെ വീട്ടിലുണ്ടായിരുന്നു. ഒബാമയുടെ വാഷിങ്ടനിലെ വീട്ടിലെ മെയില്‍ ബോക്‌സില്‍ നിന്നാണു ബോംബ് ലഭിച്ചതെന്നാണു വിവരം. അതേസമയം പൈപ്പുകളും വയറുകളും ചേര്‍ത്ത 'പാക്കേജ്' സിഎൻഎൻ ചാനൽ സ്ഥിതിചെയ്യുന്ന ടൈം വാണര്‍ സെന്ററിന്റെ കത്തുകള്‍ കൈകാര്യം ചെയ്യുന്ന മുറിയില്‍ നിന്നാണു കണ്ടെത്തിയത്. പൊട്ടിത്തെറിച്ചാല്‍ ദേഹത്തു തുളച്ചു കയറുന്ന തരം വസ്തുക്കളും ഇതിനകത്തുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പോലീസും പരിശോധന ശക്തമാക്കി.

English summary
Explosive devices sent to Obama, Clintons as CNN evacuated over suspicious package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X