കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യക്കെതിരായ അക്രമം നിര്‍ത്തണം, അപലപിക്കണം; സൂചിയോട് ലോകനേതാക്കള്‍

മുസ്ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യവും ബുദ്ധമതാനുയായികളും ചേര്‍ന്ന് നടത്തുന്ന അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുവാനും അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുവാനും മ്യാന്‍മര്‍ ഭരണാധികാരി ആംഗ് സാന്‍ സൂചി

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: മുസ്ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യവും ബുദ്ധമതാനുയായികളും ചേര്‍ന്ന് നടത്തുന്ന അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുവാനും അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുവാനും മ്യാന്‍മര്‍ ഭരണാധികാരി ആംഗ് സാന്‍ സൂചിയോട് ലോകനേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് സൂചി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായാണ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയത്.

കൊപാതകങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ഏകാഭിപ്രായക്കാരാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് റോഹിംഗ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി നടന്ന ലോകരാഷ്ട്രങ്ങളുടെ മന്ത്രിതല യോഗത്തിന് ശഷം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. നിരപരാധികള്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സൂചിയുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ജനാധിപത്യപരമായി ഏറെ പുരോഗതി നേടിയ മ്യാന്‍മര്‍ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ നടപടിയിലൂടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നാണം കെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

aungsansuki

ഇത്രവലിയ ദുരന്തത്തിന് സൂചി തന്നെയാണ് പരിഹാര മാര്‍ഗം നിര്‍ദേശിക്കേണ്ടതെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അഭിപ്രായപ്പെട്ടു. അക്രമങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും അവര്‍ അറിയിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ റഖിനെ സംസ്ഥാനത്തെ സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തലാക്കുകയും ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് അവിടേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യണമെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. നിരപരാധികളായ ആയിരക്കണക്കിനാളുകള്‍ രാജ്യത്ത് പലായനം ചെയ്യുന്നത് തുടരുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. മ്യാന്‍മറില്‍ നടക്കുന്ന അക്രമങ്ങളെ പരസ്യമായി അപലപിക്കാന്‍ തയ്യാറാവണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു.

ആഗസ്ത് 25ന് തുടങ്ങിയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മ്യാന്‍മറിലെ റഖിനെ സംസ്ഥാനത്തുനിന്ന് ഇതിനകം നാലു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായെത്തിയതായും യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് വക്താവ് അറിയിച്ചിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് പുതുതായി ബംഗ്ലാദേശിലെത്തുന്നത്. നിലവില്‍ ക്യാംപുകളിലുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണ്. അവര്‍ക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ എത്തിക്കാന്‍ സാധിക്കുന്നില്ല. ഭൂരിപക്ഷം പേര്‍ക്കും താല്‍ക്കാലിക ടെന്റ് പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. പരിക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ സംവിധാനമില്ല. കഴിഞ്ഞ വെള്ളിയാഴ്ച ക്യാംപിനു സമീപം സ്വകാര്യ ഏജന്‍സി വസ്ത്രങ്ങള്‍ വിതരണം ചെയ്യവെ തിക്കിലും തിരക്കിലും പെട്ട് അഭയാര്‍ഥികളായ രണ്ട് കുട്ടികളും ഒരു സ്തീയും മരിച്ചിരുന്നു.

English summary
Leaders from the UK, US, France, Canada and Australia have urged Myanmar leader Aung San Suu Kyi to push for an end to violence against the Rohingya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X