• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കന്യകമാര്‍ മാറിടം കാണിച്ച് നൃത്തം ചെയ്യും!! ഓരോ വര്‍ഷവും വിവാഹം; വ്യത്യസ്തനായ രാജാവ്

  • By Desk

ഓരോ വര്‍ഷവും വിവാഹം കഴിക്കുന്ന രാജാവ്. പുതിയ ഭാര്യയെ തിരഞ്ഞെടുക്കാന്‍ വന്‍ ആഘോഷം. നാട്ടിലെ കന്യകമാരെല്ലാം രാജാവിന്റെ ഭാര്യയാകാന്‍ ആഘോഷത്തില്‍ പങ്കെടുക്കും. ആഘോഷത്തിലെ നടപടിക്രമങ്ങള്‍ അതിനേക്കാള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ഒടുവില്‍ ഒരു കന്യകയെ രാജാവ് ഭാര്യയായി സ്വീകരിക്കും.

അടുത്ത വര്‍ഷവും സമാനമായ ചടങ്ങുകളും പുതിയ ഭാര്യയും. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും നടക്കുന്ന സംഭവമാണിത്. ഇപ്പോള്‍ രാജാവ് ശ്രദ്ധിക്കപ്പെടുന്നത് തന്റെ രാജ്യത്തിന്റെ പേര് മാറ്റിയ വിഷയത്തിലാണ്. രാജ്യത്തെ അമ്പത് ശതമാനത്തിലധികം പേര്‍ക്ക് എയ്ഡ്‌സ് ബാധയുണ്ടെന്ന് കൂടി കേള്‍ക്കുമ്പോള്‍ ഈ നാടിനെ കുറിച്ച് അറിയാന്‍ താല്‍പ്പര്യം ഏറും. വിശദീകരിക്കാം...

സ്വാസിലാന്റിന്റെ പേര് മാറ്റി

സ്വാസിലാന്റിന്റെ പേര് മാറ്റി

തെക്കന്‍ ആഫ്രിക്കയിലെ രാജ്യമായ സ്വാസിലാന്റിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കയം മൊസാംബിക്കും അതിരിടുന്ന സ്വാസിലാന്റിന്റെ പേര് ഇപ്പോള്‍ മാറ്റിയിരിക്കുകയാണ് രാജാവ്. കിങ്ഡം ഓഫ് ഇസ്വാതിനി എന്നാണ് പുതിയ പേര്. സ്വാസി സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയിലാണ് രാജാവ് സ്വാതി മൂന്നാമന്‍ രാജ്യത്തിന്റെ പുതിയ പേര് പ്രഖ്യാപിച്ചത്.

ഓരോ വര്‍ഷവും വിവാഹം

ഓരോ വര്‍ഷവും വിവാഹം

ഓരോ വര്‍ഷവും സ്വാതി മൂന്നാമന്‍ പുതിയ വിവാഹം കഴിക്കും. ഏറ്റവും ഒടുവില്‍ വിവാഹം നടന്നത് കഴിഞ്ഞ സപ്തംബറിലാണ്. തന്റെ പതിനാലാമത്തെ ഭാര്യയെ അദ്ദേഹം സ്വീകരിച്ചു. 19കാരി സിഫല മഷ്വാമയാണ് കഴിഞ്ഞവര്‍ഷം രാജാവിന്റെ പത്‌നിയായത്.

വിചിത്രമായ രീതി

വിചിത്രമായ രീതി

വിവാഹത്തിന്റെ ചടങ്ങുകളും ഭാര്യയെ തിരഞ്ഞെടുക്കുന്ന രീതികളുമാണ് ഏറെ വ്യത്യസ്തം. രാജ്യത്ത് വന്‍ ആഘോഷമാണ് രാജാവിന്റെ ഓരോ വര്‍ഷവുമുള്ള വിവാഹം. കന്യകമാര്‍ ഇതിനായി പ്രത്യേകം ഒരുങ്ങിവരും. രാജാവിന്റെ മുന്നില്‍ പാരമ്പര്യരീതിയിലുള്ള നൃത്തം ചെയ്യും. മാറിടം വെളിവാക്കിയാണ് നൃത്തം.

ആഘോഷത്തിന് ശേഷം

ആഘോഷത്തിന് ശേഷം

നൃത്തത്തിനും ആഘോഷത്തിനും ഒടുവില്‍ രാജാവ് ഒരു കന്യകയെ ഭാര്യയായി സ്വീകരിക്കും. അങ്ങനെ സ്വീകരിച്ചതാണ് ബിരുദ ധാരിയായ സിഫലയെ. സ്വാസിലാന്റ് കാബിനറ്റ് മന്ത്രി ജുബിലി മഷ്വാമയുടെ മകളാണ് സിഫല. തലസ്ഥാനമായ ബബാനെയിലെ സര്‍വകലാശാലയില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്.

40000 കന്യകമാര്‍ പങ്കെടുത്തു

40000 കന്യകമാര്‍ പങ്കെടുത്തു

കഴിഞ്ഞവര്‍ഷം നടന്ന ആഘോഷത്തില്‍ 40000 കന്യകമാര്‍ പങ്കെടുത്തിരുന്നു. ഇവരുടെ നൃത്തം രാജാവ് സൂക്ഷ്മമായി നിരീക്ഷിക്കും. ശേഷം രാജാവ് ഇഷ്ടപ്പെട്ട കന്യകയെ വധുവായി സ്വീകരിക്കുകയാണ് ചെയ്യുക. 50 കാരനായ രാജാവ് സ്വാതി മൂന്നാമന്‍ ഇതുവരെ 14 വിവാഹം കഴിച്ചിട്ടുണ്ട്.

18ാം വയസില്‍ രാജാവായി

18ാം വയസില്‍ രാജാവായി

മൂന്ന് ഭാര്യമാരെ രാജാവ് വിവാഹ മോചനം ചെയ്തിട്ടുണ്ട്. 30 മക്കളുടെ രാജാവിന്. 1983ലാണ് സ്വാതി മൂന്നാമന്‍ സ്വാസിലാന്റിന്റെ കിരീടവകാശിയായി മാറിയത്. 1986ല്‍ രാജാവായി ചുമതലയേറ്റു. തന്റെ പതിനെട്ടാം വയസിലാണ് സ്വാതി മൂന്നാമന്‍ രാജാവായത്.

രാജ്യം ദരിദ്രം, രാജാവ് സമ്പന്നന്‍

രാജ്യം ദരിദ്രം, രാജാവ് സമ്പന്നന്‍

സ്വാസിലാന്റ് ആഫ്രിക്കയിലെ ചെറിയ രാജ്യങ്ങളിലൊന്നാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന സ്വാസിലാന്റ് 1968ലാണ് സ്വാതന്ത്ര്യം നേടിയത്. രാജ്യം അത്ര പുരോഗതി പ്രാപിച്ചിട്ടില്ലെങ്കിലും രാജാവ് അതിസമ്പന്നനാണ്. അടുത്തിടെ ഒരു ചടങ്ങിനെത്തിയ രാജാവിന്റെ കൈയ്യില്‍ 16 ലക്ഷം ഡോളറിന്റെ വാച്ചുണ്ടായിരുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായി.

എയ്ഡ്‌സ് ബാധിതര്‍

എയ്ഡ്‌സ് ബാധിതര്‍

ആയുസ് കുറവാണ് സ്വാസിലാന്റിലുള്ളവര്‍ക്ക്. 50 വയസാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം. രാജാവിന് ഇപ്പോള്‍ 50 വയസായിട്ടുണ്ട്. രോഗം ബാധിച്ചാണ് രാജ്യത്തെ മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. ലോകാരോഗ്യ സംഘടന 2002ല്‍ നടത്തിയ ഒരു പരിശോധനയില്‍ കണ്ടെത്തിയത്, സ്വാസിലാന്റില്‍ മരിക്കുന്നവരില്‍ 60 ശതമാനവും എയ്ഡ്‌സ് ബാധിച്ചാണെന്നാണ്.

7000 പേരുടെ മരണം

7000 പേരുടെ മരണം

2009ല്‍ 7000 പേരാണ് ഈ കൊച്ചു രാജ്യത്ത് എയ്ഡ്‌സ് ബാധിച്ച് മരിച്ചത്. ഒന്നര കോടിയില്‍ താഴെ മാത്രമാണ് സ്വാസിലാന്റിലെ ജനസംഖ്യ. ഇതില്‍ 70 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ബഹുഭൂരിപക്ഷം പേരും പട്ടിണിയിലാണെങ്കിലും രാജാവ് സമ്പന്നനാണെന്ന പ്രത്യേകതയും സ്വാസിലാന്റിനുണ്ട്.

കന്യകമാര്‍ക്ക് ധനസഹായം

കന്യകമാര്‍ക്ക് ധനസഹായം

രാജ്യത്ത് എയ്ഡ്‌സ് വര്‍ധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എയ്ഡ്‌സ് ഇല്ലാതാക്കാന്‍ രാജാവ് വിചിത്രമായ ഒരു പ്രഖ്യാപനം നടത്തി. ലൈംഗക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ 19 വയസില്‍ താഴെയുള്ള കന്യകമാര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയായിരുന്നു രാജാവ്.

സൗദിയെ വിറപ്പിച്ചത് ഇന്ത്യക്കാരന്‍!! ജിദ്ദയില്‍ ചാവേറായി പൊട്ടിത്തെറിച്ചു; മദീനയും വിറച്ച നിമിഷം

English summary
Swazi King picks 14th wife weeks after annual Reed Dance ceremony, Swaziland is now kingdom of eSwatini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more