ലോകത്തിലെആദ്യത്തെ വൈദ്യുതീകരിച്ച റോഡ്; സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ചാർജ് ചെയ്യാം! സ്വീഡൻ മാതൃക
സ്വീഡൻ വിപ്ലവകരമായ ഒരു മാറ്റമാണ് ഉടൻ കൊണ്ടുവരാൻ പോകുന്നത്. ലോകത്തിലെ ആദ്യത്തെ സ്ഥിരമായി വൈദ്യുതീകരിച്ച റോഡ്.
ഈയൊരു മാറ്റത്തിലൂടെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് സ്വീഡന്റെ ലക്ഷ്യം. യാത്രയ്ക്കിടയിലും ഇവികൾ ചാർജ് ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം സൃഷ്ടിക്കുന്നതിലൂടെ, ചാർജിംഗ് സ്റ്റേഷനുകൾക്കിടയിലുള്ള യാത്രാ ദൂരം വർദ്ധിപ്പിക്കാനും ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യത ഉണ്ടാക്കാനും സ്വീഡൻ ലക്ഷ്യമിടുന്നു.
സ്റ്റോക്ക്ഹോം, ഗോഥെൻബർഗ്, മാൽമോ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന E20 ഹൈവേയുടെ വൈദ്യുതീകരണം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി യാണ്. സ്വീഡന്റെ 3000 കിലോമീറ്ററിലധികം റോഡ് ശൃംഖല വൈദ്യുതീകരിക്കുന്നതിനും സുസ്ഥിര ഗതാഗതം ശക്തിപ്പെടുത്തുന്നതിനും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുമുള്ള സ്വീഡന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ സംരഭം.

ഇലക്‌ട്രിഫൈഡ് റോഡ് ശൃംഖലയ്‌ക്കുള്ള ഒപ്റ്റിമൽ സൊല്യൂഷൻ തിരിച്ചറിയുന്നതിനായി വിപുലമായ റോഡ് ടെസ്റ്റുകളും ട്രയലുകളും നടത്തിയ സ്വീഡൻ ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ നവീകരണത്തിൽ ഏറെ മുന്നിലാണ്. പരീക്ഷിച്ച ഓപ്ഷനുകളിൽ ഹെവി വാഹനങ്ങൾക്കുള്ള ഓവർഹെഡ് ഇലക്ട്രിക് ലൈൻ, റോഡിന്റെ ഉപരിതലത്തിനടിയിൽ ഇൻഡക്ഷൻ കോയിലുകൾ, ഇലക്ട്രിക് ട്രക്കുകൾക്കുള്ള ചാർജിംഗ് റെയിൽ എന്നിവ ഉൾപ്പെടുന്നു. കൃത്യമായ ഇടപെടലിന് ശേഷമാണ് , അസ്ഫാൽറ്റിന് കീഴിൽ ഇൻഡക്ഷൻ കോയിലുകൾ സ്ഥാപിക്കുന്നത് ഏറ്റവും ജനപ്രിയമായ തിരഞ്ഞെടുപ്പായി ഉയർന്നു.
സ്വീഡിഷ് ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേഷനിലെ ട്രാഫിക്വെർകെറ്റിലെ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് ഡയറക്ടർ ജാൻ പീറ്റേഴ്‌സൺ, വൈദ്യുതീകരണ പരിഹാരത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു, യൂറോ ന്യൂസിനോട് പറഞ്ഞു, "ഗതാഗത മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിനുള്ള വഴിയാണ് റോഡുകൾ വൈദ്യുതീകരിക്കുന്നത് എന്നാണ് ഞങ്ങൾ കരുതുന്നത്, ഞങ്ങൾ ഒരു കമ്പനിയുമായി പ്രവർത്തിക്കുന്നു.." ഈ പ്രോജക്റ്റ് ഇവികളുടെ യാത്രാ ശ്രേണി വിപുലീകരിക്കുക മാത്രമല്ല, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ജനപ്രിയമാക്കി മാറ്റുമെന്നുമാണ് ഇവർ വിലയിരുത്തുന്നത്.
വൈദ്യുതീകരിച്ച റോഡുകൾ വരുന്നതോടെ , പ്രധാന ഹൈവേകളിൽ തുടർച്ചയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഉറപ്പാക്കുന്നതിലൂടെ, ഇവി ഉടമകൾക്കുള്ള പ്രധാന ആശങ്കയായ റേഞ്ച് ഉത്കണ്ഠ ലഘൂകരിക്കും. ഈ വികസനം ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കും. കാരണം ഡ്രൈവർമാർക്ക് പവർ തീർന്നുപോകുമെന്ന ഭയമില്ലാതെ ദീർഘദൂര യാത്രകൾ ചെയ്യാൻ സാധിക്കും.
സമീപഭാവിയിൽ 3000 കിലോമീറ്ററിലധികം റോഡുകൾ വൈദ്യുതീകരിക്കാനുള്ള ലക്ഷ്യവും സ്വീഡന് ഉണ്ട്. ഡീകാർബണൈസേഷന് മുൻഗണന നൽകുന്നതിലൂടെ, സ്വീഡൻ ഹരിതവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്വീഡന്റെ ദർശനപരമായ സമീപനം കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടത്തിന് മാത്രമല്ല ഗുണപരമാകുന്നത് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രോത്സാപ്പിക്കും . ഈ സംരംഭത്തിലൂടെ സ്വീഡൻ ഗതാഗത മേഖലയിൽ ഹരിതവും സുസ്ഥിരവുമായ ഭാവിയാണ് കാണുന്നത്.












Click it and Unblock the Notifications