കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21ാം പിറന്നാള്‍ ഐസിസ് എന്ന് തെറ്റിദ്ധരിച്ച് പോലീസ് സ്ഥലത്തെത്തി

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: 21 എന്നെഴുതിയത് ഐസിസ് എന്ന് തെറ്റിദ്ധരിച്ച് വായിച്ച ഏതോ വിരുതന്‍ ഒപ്പിച്ച പണിയില്‍ അലങ്കോലമായത് ഒരു പെണ്‍കുട്ടിയുടെ പിറന്നാള്‍. കഴിഞ്ഞദിവസം സ്വീഡനിലാണ് സംഭവമുണ്ടായത്. യൂറോപ്പില്‍ ഐസിസ് തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന വാര്‍ത്തകള്‍ക്കിടെ പോലീസ് അടിയന്തിരമായി ഇടപെട്ടതും സംഭവം സങ്കീര്‍ണമാക്കി.

21 എന്ന എഴുതിയ ബലൂണകളാല്‍ വര്‍ണാഭമായാണ് പെണ്‍കുട്ടി തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. അപ്പാര്‍ട്ടുമെന്റിന്റെ പലയിടങ്ങളിലും അവ തൂക്കിയിട്ടിരുന്നു. ഇവ ഐസിസ് എന്ന് തെറ്റിദ്ധരിച്ചുവായിച്ച അയല്‍ക്കാരില്‍ ആരോ പോലീസില്‍ വിവരം നല്‍കി. തങ്ങളുടെ അപ്പാര്‍ട്ടുമെന്റില്‍ തീവ്രവാദ സംഘടന ഐസിസ്സിന്റെ സാന്നിദ്ധ്യമുണ്ടെന്ന് സംശയിക്കുന്നതായിട്ടായിരുന്നു പരാതി.

isis-flag

ഉടന്‍ സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം കുതിച്ചെത്തുകയും ചെയ്തു. പിറന്നാളിനായി കാമുകനെ കാത്തുനിന്ന പെണ്‍കുട്ടി പോലീസ് സംഘത്തെ കണ്ട് ഞെട്ടുക തന്നെചെയ്തു. പെണ്‍കുട്ടി കാര്യം വിശദീകരിച്ചപ്പോഴാണ് പോലീസിന് സത്യാവസ്ഥ ബോധ്യമായത്. അതോടെ അവര്‍ യുവതിക്ക് പിറന്നാള്‍ ആശംസിച്ച് സംഭവസ്ഥലത്തുനിന്നും മടങ്ങുകയും ചെയ്തു.

പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പോലീസിന്റെ വരവില്‍ ഭയന്നുപോയതായി പെണ്‍കുട്ടി പറഞ്ഞു. തന്റെ ഇരുപത്തിയൊന്നാം പിറന്നാള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും അവര്‍ വ്യക്തമാക്കി. പോലീസ് സ്ഥലം വിട്ടതിനു പിന്നാലെ എല്ലാ ബലൂണുകള്‍ അവര്‍ നീക്കം ചെയ്യുകയും ചെയ്തു.

English summary
Swedish Police Raid Apartment After Mistaking 21st Birthday Party Balloons for ISIS Initials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X