കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹലാല്‍ ഇറച്ചി കഴിച്ചാല്‍ മുസ്ലിം ആകുമോ?

  • By Muralidharan
Google Oneindia Malayalam News

സ്‌റ്റോക്‌ഹോം: അനുവദനീയമായ ഭക്ഷണം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന അറബി വാക്കായ ഹലാലിന് മതംമാറ്റാനുള്ള ശക്തിയും ഉണ്ടോ. ഉണ്ട് എന്നാണ് സ്വീഡനിലെ ഒരു രാഷ്ട്രീയ നേതാവ് പറയുന്നത്. സ്വീഡിഷ് ജനതയുടെ ഇരുപത് ശതമാനത്തോളം പേരുടെ പിന്തുണയുള്ള നാഷണലിസ്റ്റ് പാര്‍ട്ടി നേതാവായ മൈക്കല്‍ ഓഹ്മാനാണ് ഈ പ്രസ്താവനയിലൂടെ വിവാദനായകനായിരിക്കുന്നത്.

ഹലാല്‍ മീറ്റ് കഴിച്ചാല്‍ നിങ്ങള്‍ മുസ്ലിമായിത്തീരും എന്നാണ് ഒരു പ്രാദേശിക ദിനപ്പത്രത്തിനോട് മൈക്കല്‍ ഓഹ്മാന്‍ പറഞ്ഞത്. ഹലാല്‍ മീറ്റിന് വല്ല മാന്ത്രികശക്തിയും ഉണ്ട് എന്നാണോ എന്ന് എടുത്ത് ചോദിച്ച റിപ്പോര്‍ട്ടറോട് അതെ എന്നും ഇദ്ദേഹം പറയുന്നു. ഹലാല്‍ ഇറച്ചി നിരോധിക്കണമെന്നും ഇദ്ദേഹത്തിന് ആവശ്യമുണ്ട്. എന്നാല്‍ ഈ ആവശ്യത്തിന് സ്വീഡിഷ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാനിടയില്ല.

beef8

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ മൈക്കല്‍ ഓഹ്മാന്റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധവുമായി ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അസംബന്ധം എന്നാണ് കൂടുതല്‍ പേരും ഹലാലിന്റെ മതപരിവര്‍ത്തന കഴിവിനെ വിളിക്കുന്നത്. ഓഹ്മാന്റെ വാക്കുകളെ വിശേഷിപ്പിക്കാന്‍ ഇതിലും പറ്റിയ വാക്ക് കിട്ടാനില്ല എന്നും ട്വിറ്റരാദികള്‍ പറയുന്നു.

സ്വീഡിഷ് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഹെബി ശാഖയുടെ തലവനാണ് മൈക്കല്‍ ഓഹ്മാന്‍. തലസ്ഥാനമായ സ്‌റ്റോക്‌ഹോമില്‍ നിന്നും 115 വടക്ക് പടിഞ്ഞാറാണ് ഹെബി. ഇസ്ലാമിക വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും പരിഗണന നല്‍കുന്ന രാജ്യമാണ് സ്വീഡന്‍. അതുകൊണ്ട് തന്നെ ഓഹ്മാന്റെ ആവശ്യം വെറും വിവാദമായിത്തന്നെ അവസാനിക്കാനാണ് സാധ്യത.

English summary
Swedish Democrat party leader says eating halal meat can turn you into a Muslim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X