ജോലിക്കിടയിലെ ഇടവേളകൾ ആനന്ദകരമാക്കാൻ സെക്‌സ് ബ്രേക്ക്...വാട്ട് ആന്‍ ഐഡിയ സര്‍ജീ....
സ്‌റ്റോക്ക്‌ഹോം: വിശ്രമമില്ലാത്ത ജോലിഭാരം ആരെയും തളര്‍ത്തുന്നതാണ്. അതുകൊണ്ടു തന്നെയാണ് വന്‍കിട കമ്പനികളടക്കം തങ്ങളുടെ ജോലിക്കാര്‍ക്ക് ഇടവേളകള്‍ ആനന്ദകരമാക്കാന്‍ വഴികള്‍ കണ്ടെത്തുന്നതും. സ്വീഡനിലെ ഒരു പ്രാദേശിക കൗണ്‍സിലര്‍ കിടിലനൊരു നിര്‍ദേശമാണ് ഇക്കാര്യത്തില്‍ മുന്നോട്ട് വെയ്ക്കുന്നത്.
Read Also: നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പിടികൂടിയത് സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ളാറ്റില്‍ നിന്നോ???

ജോലിക്കിടയില്‍ വെറും ഒരു മണിക്കൂറിന്റെ ഇടവേള നല്‍കണം. എന്തിനാണെന്നല്ലേ. ഈ സമയത്ത് ജോലിക്കാര്‍ക്ക് തങ്ങളുടെ വീടുകളില്‍ പോയി പങ്കാളിയോടൊത്ത് സെക്‌സ് ചെയ്യാന്‍ കഴിയണം.

ചുമ്മാ അങ്ങ് ഇടവേള കൊടുത്താല്‍ പോര. ശമ്പളത്തോടുകൂടിയ ബ്രേക്കാണ് കൊടുക്കേണ്ടതെന്നാണ് പെര്‍ എറിക് മുസ്‌കോസ് എന്ന കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തൊഴിലാളികളുടെ വ്യക്തിബന്ധങ്ങള്‍ ശക്തിപ്പെടാന്‍ സഹായിക്കുമത്രേ.

ലൈംഗിക ബന്ധം ആരോഗ്യകരമാണ് എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ഈ പരീക്ഷണം നടപ്പിലാക്കാനുള്ള നിര്‍ദേശവും കക്ഷി സമര്‍പ്പിച്ചു കഴിഞ്ഞു.

ഇന്നത്തെ സമൂഹത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് സമയം ചിലവഴിക്കാനേ സാധിക്കുന്നില്ല. തന്റെ നിര്‍ദേശം നടപ്പിലാക്കിയാല്‍ നല്ല ബന്ധങ്ങളുണ്ടാകുമെന്നും എറിക് അവകാശപ്പെടുന്നു.

എന്നാല്‍ സെക്‌സ് ചെയ്യാന്‍ ഇടവേള കൊടുത്തു വിടുന്ന ജോലിക്കാരന്‍ അതിന് തന്നെയാണോ പോകുന്നത് എന്ന് പരിശോധിക്കാന്‍ കമ്പനികള്‍ക്ക് സംവിധാനമൊന്നുമില്ല. പക്ഷേ കമ്പനികള്‍ തങ്ങളുടെ തൊഴിലാളിയെ വിശ്വാസത്തിലെടുക്കണമത്രേ.












Click it and Unblock the Notifications