കൂട്ടബലാല്‍സംഗം: യുവതി പീഡിപ്പിക്കപ്പെട്ടത് മൂന്നു മണിക്കൂര്‍, ഫേസ്ബുക്കില്‍ തല്‍സമയ സംപ്രേക്ഷണം!!
സ്വീഡനില്‍ യുവതിയെ കൂട്ടബലാല്‍സംഘത്തിന് ഇരയാക്കി. ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
സ്റ്റോക്ക്ഹോം: സ്വീഡനില്‍ ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക പീഡനം. യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഘം ഇതു തല്‍സമയം ഫേസ്ബുക്കിലൂടെ ലോകത്തെ മുഴുവന്‍ കാണിക്കുകയും ചെയ്തു.

മൂന്നു മണിക്കൂറോളം സമയമാണ് യുവതി പീഡിപ്പിക്കപ്പെട്ടതെന്നു പോലിസ് അറിയിച്ചു. പോലിസ് അപ്പാര്‍ട്ട്മെന്റിലെത്തുമ്പോള്‍ യുവതി അബോധാ വസ്ഥയിലായിരുന്നു.

21കാരിയായ ജോസെഫൈന്‍ ലുന്ഗ്രെനാണ് ഫേസ്ബുക്കിലൂടെ ഞെട്ടിക്കുന്ന കാഴ്ചകണ്ടത്. ഉടന്‍ തന്നെ ഇവര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പോലിസ് സംഘം അപ്പാര്‍ട്ട്മെന്റിലെത്തുകയും ചെയ്തു.

രാത്രിയോടെ ആയുധങ്ങളുമായെത്തിയ മുഖം മറച്ച് കുറച്ചുപേര്‍ യുവതിയുടെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയ ഇവര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി. പിന്നീട് ഓരോരുത്തരായി യുവതിയെ പീഡിപ്പിക്കുകായിരുന്നുവെന്നു ജോസഫൈന് പോലിസിന് മൊഴി നല്കി.

ഫേസ്ബുക്കിലൂടെ ക്രൂരമായ ബലാല്‍സംഗം കണ്ട മറ്റൊരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇത് വെറുമൊരു തമാശയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സംഭവം ഗൗരവമുള്ളതാണെന്നു മനസ്സിലായത്. എങ്ങനെ ആളുകള്‍ക്ക് ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നു. അതു ലൈവായി സംപ്രേക്ഷണം ചെയ്യുകയും ചെയ്ത ഇവര്‍ക്കു ഭ്രാന്താണ്.

സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു സ്വീഡിഷ് ടാബ്ലോയ്ഡായ അഫ്റ്റോണ്ബ്ലാഡര് റിപോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications