• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പങ്കാളികളെ പരസ്പരം മാറ്റി സെക്‌സ് ചെയ്യുന്ന ദമ്പതിമാരുടെ വീട്ടിലെ 'സെക്‌സ് റൂം' കണ്ട് ഞെട്ടി...

  • By രശ്മി നരേന്ദ്രൻ

മിന്നെസോട്ട: അതിവിചിത്രമായ ലൈംഗിക താത്പര്യങ്ങള്‍ ഉള്ളവരുണ്ട് ഈ ലോകത്ത്. അതില്‍ മരങ്ങളുമായും കെട്ടിടങ്ങളുമായും വരെ സെക്‌സ് ചെയ്യുന്ന ആളുകള്‍ ഉള്‍പ്പെടും.

Read Also: നഴ്‌സറി അധ്യാപികയുടെ ലൈംഗികാസക്തി കാടുകയറി... ആണ്‍കുട്ടികള്‍ക്കൊപ്പം ചെയ്ത് കൂട്ടിയത് ഞെട്ടിക്കും

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന രീതിയൊക്കെ കാലങ്ങളായി പ്രചാരചത്തിലുള്ളതാണ്. എന്തിന്, നമ്മുടെ സ്വന്തം കൊച്ചിയില്‍ പോലും ഇത്തരം ചില കൂട്ടായ്മകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വിംഗേഴ്‌സ് എന്നാണ് ഇത്തരക്കാര്‍ അറിയപ്പെടുന്നത്. അവര്‍ എന്ത് വേണമെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്‌തോട്ടെ. പക്ഷേ അതിലേക്ക് താത്പര്യമില്ലാത്ത ഒരാളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. അമേരിക്കയിലെ മിന്നെസോട്ടയിലെ 15 കാരി അനുഭവിച്ചത് കൊടും ക്രൂരതകള്‍ തന്നെ ആയിരുന്നു.

സ്വിംഗേഴ്‌സ്

അമേരിക്കയിലെ മിന്നെസോട്ടയിലെ ഗുഡ് ഹ്യൂവിലെ സ്വിംഗര്‍ ദമ്പതിമാര്‍ അറസ്റ്റിലായപ്പോള്‍ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്. പങ്കാളികളെ പരസ്പരം മാറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൂട്ടായ്മയില്‍ അംഗങ്ങളാണ് തങ്ങള്‍ എന്ന് രണ്ട് പേരും സമ്മതിച്ചിട്ടുണ്ട്

മൈക്കിളും ഹീത്തറും

മൈക്കിള്‍ ലോവെല്‍ ജര്‍മന്‍ എന്ന 43 കാരനും ഭാര്യ ഹീത്തര്‍ ലാവേന്‍ ജര്‍മന്‍ എന്ന 49 കാരിയും ആണ് അറസ്റ്റിലായത്. ഇവരുടെ വീട് റെയ്ഡ് ചെയ്ത പോലീസ് സംഘം ശരിക്കും ഞെട്ടിപ്പോയി.

ആരേയും ഞെട്ടിപ്പിക്കുന്ന സെക്‌സ് റൂം

ആരേയും അമ്പരപ്പിക്കുന്ന രീതിയിലുള്ള ഒരു 'സെക്‌സ് റൂം' ആയിരുന്നു ഇവര്‍ തങ്ങളുടെ ഗാരേജില്‍ ഒരുക്കിയിരുന്നത്. അതില്‍ സെക്‌സ് ടോയ്‌സും ലൈംഗിക പീഡനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും എല്ലാം ഉണ്ടായിരുന്നു.

ഒരേ സമയം പലര്‍ക്കും

ഒരേ സമയം പലര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ആയിരുന്നു ആ മുറി ഒരുക്കിയിരുന്നത്. ഇവിടെ മറ്റ് പല സ്വിംഗേഴ്‌സും വരാറുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

കൗമാരക്കാരിയുടെ ദുരവസ്ഥ

16 വയസ്സായ ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. മൈക്കിള്‍ ജര്‍മന്‍ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

14-ാം വയസ്സില്‍ തുടങ്ങി

തന്റെ 14-ാം വയസ്സ് മുതല്‍ മൈക്കിള്‍ തന്നെ പ്രലോഭിപ്പിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. 15-ാം വയസ്സിലാണ് താന്‍ ബലാത്സംഗത്തിന് ഇരയായതെന്നും പെണ്‍കുട്ടി പറയുന്നു.

മൈക്കിള്‍ ബലാത്സംഗം ചെയ്തു, ഭാര്യ പ്രോത്സാഹിപ്പിച്ചു

മൈക്കിള്‍ തന്നെ ബലാത്സംഗം ചെയ്യുമ്പോള്‍ ഭാര്യയൈായ ഹീത്തര്‍ അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെ നിന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒടുവില്‍ അത് മൂന്ന് പേരും ചേര്‍ന്ന് സെക്‌സ് ചെയ്യുന്ന അവസ്ഥയില്‍ അവസാനിക്കുകയും ചെയ്തത്രെ.

മറ്റ് പലര്‍ക്കും കാഴ്ചവച്ചു

മൈക്കിള്‍ ബലാത്സംഗം ചെയ്തു എന്ന് മാത്രമല്ല പരാതി. ഒരു വര്‍ഷത്തോളം ഈ പീഡനം സഹിക്കേണ്ടി വന്നു. അതിനൊപ്പം മറ്റ് പലര്‍ക്കും പെണ്‍കുട്ടിയെ ഇവര്‍ കാഴ്ചവയ്ക്കുകയും ചെയ്തുവത്രെ.

49 നഗ്ന ചിത്രങ്ങള്‍, ഒരു വീഡിയോ

വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചില ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ 47 നഗ്ന ചിത്രങ്ങള്‍ ഉണ്ട് ഒരാളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. ഇത് ഒളിക്യാമറ വച്ച് ചിത്രീകരിച്ചതാണ്.

പീഡനോപകരണം

ജര്‍മന്‍ ദമ്പതിമാരുടെ 'സെക്‌സ് റൂമിനുള്ളില്‍' ലൈംഗിക പീഡനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. അതില്‍ എട്ട് അടി നീളത്തില്‍ ഗുണന ചിഹ്നം പോലെയുള്ള ഒരു മരനിര്‍മിതിയും ഉണ്ടായിരുന്നു. ആളുകളെ കെട്ടിയിടാന്‍ തക്കവലിപ്പം ഉള്ളതായിരുന്നു ഇത്.

പീഡനം നിഷേധിച്ചു

മൈക്കിളും ഹീത്തറും പെണ്‍കുട്ടിയുടെ ബലാത്സംഗ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ 'സ്വിംഗേഴ്‌സ്' ആണെന്ന കാര്യം അവര്‍ പോലീസിന് മുന്നില്‍ സമ്മതിച്ചു.

English summary
Authorities discovered a “sex room” in a southeastern Minnesota home and have charged a husband and wife with numerous criminal sexual conduct charges that include allegations of assaulting a girl for many months starting when she was 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X