യുഎഇ യില്‍ ക്രെഡിറ്റ് കാര്‍ഡ് വിനിമയത്തിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്ന വ്യാപാരികള്‍ കുടുങ്ങും!!!
ദുബായ്: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല വ്യാപാര സ്ഥാപനങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയത്തിന് ഉപഭോക്താക്കളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്ന് അബുദാബി സാമ്പത്തീക വികസന അതോറിറ്റി അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ മന്ത്രാലയം കൈക്കൊള്ളുമെന്നും അധിക്രത്രര്‍ അറിയിച്ചു.
സേവന നികുതുി എന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്നും 2 മുതല്‍ 5 ശതമാനം വരെ അധിക തുക ഈടാക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നിയമ ലംഘനത്തിന് ഒരു ലക്ഷം ദിര്‍ഹം പിഴ ഈടാക്കാനാണ് സമിതി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അധിക തുക ഈടാക്കുന്ന സ്ഥാപനത്തിനെ കുറിച്ചുള്ള പരാതികള്‍ മന്ത്രാലയത്തിന്റെറ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications