കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നു: കണക്കുകള്‍ സ്വിസ് നാഷണല്‍ ബാങ്കിന്റേത്!!

  • By Desk
Google Oneindia Malayalam News

ബേൺ: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിക്കുന്ന പണത്തിന്റെ തോത് ഇടിഞ്ഞുവെന്ന കണക്കുകളാണ് പുറത്തു വരുന്നത്. സ്വിസ് നാഷണല്‍ ബാങ്ക് ഇതുമായി ബന്ധപ്പെട്ട കണുകള്‍ പുറത്തു വിട്ടു. 2018 ല്‍ നിക്ഷേപത്തില്‍ 6% കുറവാണ് ആണ് രേഖപ്പെടുത്തിയത്. ഏതാണ്ട് 6,757 കോടി ഇന്ത്യന്‍ രൂപയുടെ ന കുറവാണ് .രേഖപ്പെടുത്തിയത് രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍, നേരത്തെ ഒരിക്കല്‍ 1995 ല്‍ മാത്രമാണ് നിക്ഷേപത്തില്‍ ഇതിലും വലിയ കുറവ് ഉണ്ടായത്. ഈ സ്ഥിതി വിശേഷം കുറെ വര്‍ഷങ്ങളായി തുടരുന്നു എന്നതും ശ്രദ്ധേയമാണ്. വ്യക്തികളും സംരഭകരുമാണ് നിക്ഷേപകര്‍.

<br> ബിജെപിയെ നേരിടാന്‍ മമതയ്ക്ക് പ്രശാന്ത് കിഷോറിന്‍റെ കൂട്ട്?; ഒരു മാസത്തിനിടെ രണ്ടാം കൂടിക്കാഴ്ച്ച
ബിജെപിയെ നേരിടാന്‍ മമതയ്ക്ക് പ്രശാന്ത് കിഷോറിന്‍റെ കൂട്ട്?; ഒരു മാസത്തിനിടെ രണ്ടാം കൂടിക്കാഴ്ച്ച

എന്നാല്‍, കളളപ്പണത്തിന്റെ അളവ് ബാങ്ക് പുറത്തു വിട്ടിട്ടില്ല. ഇടപാടുകാര്‍ നിക്ഷേപിച്ച തുകയുടെ കണക്കിലെ കുറവു മാത്രമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൂറിച്ചിലുളള സെന്‍ട്രല്‍ ബാംങ്കിംഗ് അതോറിറ്റി പുറത്തു വിട്ട മറ്റൊരു കണക്കു പ്രകാരം, സ്വിസ്ബാങ്കുകളില്‍ വിദേശികളുടെ ആകെ നിക്ഷേപത്തിന്റെ അളവിലും 4% കുറവുണ്ട്. പൊതുവിലുളള അവസ്ഥയാണ് ഇതെന്നു സാരം.

swissbank-1

എന്നാല്‍ മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലൂടെ ഇന്ത്യക്കാര്‍, എന്‍, ആര്‍. ഐ വിഭാഗങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നത് സ്വിസ് നാഷണല്‍ ബാങ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, 2017 ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം 50% ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു. ആ വളര്‍ച്ചയാണ് 2018 ല്‍ കുറഞ്ഞത്. 1987 ലാണ് സ്വിറ്റ്‌സര്‍ലണ്ട് ബാങ്ക്, ഇടപാടുകളുടെ കണക്ക് പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയത്.

നിയന്ത്രങ്ങളും നടപടികളും ഉണ്ടായേക്കാമെന്ന ഭയം നിക്ഷേപ തോത് കുറയാന്‍ കാരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാലു മടങ്ങ് കുറവാണ് നിക്ഷേപത്തില്‍ ഉണ്ടായത്. 2007 വരെ ഇന്ത്യക്കാര്‍ വലിയ നിക്ഷേപമാണ് നടത്തിയിരുന്നത്. 2006 അവസാനം 23,000 കോടിരൂപ ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്നു, പിന്നീടത് കുറഞ്ഞു. ഇതില്‍, 2011, 13, 17 കാലയളവില്‍ മാത്രമാണ് ഉയര്‍ച്ച അനുഭവപ്പെട്ടത്. പാക്കിസ്ഥാനില്‍ നിന്നുളള നിക്ഷേപവും കുറഞ്ഞു എന്നാണ് ബാങ്ക് പുറത്തു വിടുന്ന വിവരം.

English summary
Swiss banks says shows decrease in Swiss bank deposits from India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X