പാര്‍ലമെന്റില്‍ നിന്നും വനിതാ ജീവനക്കാരിയെടുത്ത നഗ്ന സെല്‍ഫി വൈറലായി
ലണ്ടന്‍: ഇപ്പോള്‍ സെല്‍ഫിയാണ് താരം. സെല്‍ഫിയെടുക്കുമ്പോള്‍ വെടിയേറ്റു മരിക്കുകയും, സെല്‍ഫിക്ക് പോസ് ചെയ്ത് ഷോക്കേല്‍ക്കുകയും ചെയ്ത വാര്‍ത്തകള്‍ക്ക് പിന്നാലെ പാര്‍ലിമെന്റില്‍ വെച്ച് നഗ്ന സെല്‍ഫിയെടുത്ത വനിതാ ജീവനക്കാരി വിവാദത്തിലായി. സ്വിറ്റ്‌സര്‍ലന്‍ഡ് പാര്‍ലമെന്റില്‍ വെച്ചായിരുന്നു സംഭവം.
ഫോട്ടോ വിവിധ വെബ്‌സൈറ്റുകളില്‍ യുവതിതന്നെ അപ് ലോഡ് ചെയ്യുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡ് പാര്‍ലമെന്റില്‍നിന്നുമാണ് ചിത്രമെടുത്തതെന്ന് യുവതി പറയുന്നു. മാത്രമല്ല, പാര്‍ലമെന്റില്‍ സെക്രട്ടറി പദവിയില്‍ ജോലിചെയ്യുന്നവരാണ് താനെന്ന് വെളിപ്പെടുത്താനും ഇവര്‍ മടിച്ചില്ല. ചിത്രം സൈറ്റുകളില്‍ ഹിറ്റ്‌ലിസ്റ്റില്‍ സ്ഥാനം പിടിച്ചതോടെയാണ് അധികൃതര്‍ ഇക്കാര്യം അറിയുന്നത്.

ഉടന്‍ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 162 വര്‍ഷം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ഒരിടത്തെ അപമാനിക്കുന്ന സംഭവമാണിതെന്ന് പാര്‍ലമെന്റ് അധികൃതര്‍ പറഞ്ഞു. ഇത്തരം നിരുത്തരവാദപരമായി പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കുകയില്ലെന്നും വക്താവ് അറിയിച്ചു. എന്നാല്‍ യുവതി ഏതു വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
സെല്‍ഫി ചിത്രങ്ങളില്‍ പാര്‍ലമെന്റിനകത്തുനിന്നാണെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ലമെന്റിന്റെ ഏതു ഭാഗത്തിനിന്നാണെന്ന് ചിത്രത്തില്‍ വ്യക്തമല്ലെന്ന് പറയുന്നു. യുവതി ഇക്കാര്യത്തില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും, പാര്‍ലമെന്റിനകത്തെ സെല്‍ഫി കാണാന്‍ യുവതിയുടെ സോഷ്യല്‍ സൈറ്റ് പ്രൊഫൈലില്‍ ആളുകള്‍ ഇടിച്ചുകയറുകയാണ്.












Click it and Unblock the Notifications