Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയ്ക്കും ഖത്തറിനും ഭിന്നസ്വരം; ഗള്‍ഫില്‍ സംഭവിക്കുന്നത് എന്ത്? നയം മാറ്റില്ലെന്ന് ഖത്തര്‍

കെയ്‌റോ: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ പൂര്‍ണമായും മാറിയില്ലെന്ന് സൂചന. സിറിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖത്തറിന്റേത് വ്യത്യസ്തമായ നിലപാട്. സിറിയയെ വീണ്ടും അറബ് ലീഗിന്റെ ഭാഗമാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന സംഘടനാ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ ഇതിനോട് പൂര്‍ണമായും യോജിക്കാന്‍ ഖത്തര്‍ തയ്യാറായില്ല.

സൗദി അറേബ്യയും യുഎഇയുമുള്‍പ്പെടെയുള്ള ഭൂരിഭാഗം അറബ് രാജ്യങ്ങളും സിറിയക്ക് അനുകൂലമായി തീരുമനമെടുത്തു. എന്നാല്‍ ഖത്തറിന് മറിച്ചായിരുന്നു നിലപാട്. മേഖലയിലെ ഐക്യം നിലനിര്‍ത്തുക എന്ന കാര്യം പരിഗണിച്ച് ഖത്തറും എതിര്‍പ്പ് മയപ്പെടുത്തുകയായിരുന്നു. എങ്കിലും സിറിയയുമായി അടുത്ത ബന്ധം ഖത്തര്‍ തുടരില്ല എന്നാണ് വിവരം.

q

പത്ത് വര്‍ഷത്തിലധികമായി അറബ് ലീഗില്‍ നിന്ന് പുറത്താണ് സിറിയ. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയതാണ് സിറിയക്കെതിരെ അന്ന് നടപടി സ്വീകരിക്കാന്‍ കാരണം. സിറിയയിലെ പ്രക്ഷോഭം പിന്നീട് ആഭ്യന്തര യുദ്ധമായി മാറിയിരിക്കുന്നു. ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സിറിയയിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍, വിമതരെ പിന്തുണയ്ക്കുന്നവര്‍ എന്ന രീതിയിലേക്ക് അറബ് രാജ്യങ്ങള്‍ ഭിന്നിച്ചിരുന്നു.

അമേരിക്ക സിറിയയിലെ വിമതരെയാണ് പിന്തുണച്ചിരുന്നത്. അതേസമയം, റഷ്യ സര്‍ക്കാരിനെയും പിന്തുണച്ചു. അറബ് ലീഗിലേക്ക് സിറിയയെ വീണ്ടും എടുക്കണം എന്നതായിരുന്നു റഷ്യയുടെ നിലപാട്. അമേരിക്കയുടെത് മറിച്ചും. എന്നാല്‍ ഇപ്പോള്‍ വീണ്ടും സിറിയ അറബ് ലീഗിലെത്തുകയാണ്. സിറിയയുമായി അടുക്കാന്‍ സൗദി നേരത്തെ തീരുമാനിച്ചിരുന്നു.

അടുത്ത അറബ് ലീഗ് യോഗങ്ങളില്‍ സിറിയക്ക് പങ്കെടുക്കാന്‍ ഇനി തടസമുണ്ടാകില്ല. സിറിയയുടെ സ്ഥിരം പ്രതിനിധിയെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന് നിയോഗിക്കാം. അതേസമയം, സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ അന്തിമഫലം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യവും ചില രാജ്യങ്ങള്‍ ഉന്നയിച്ചു. അസദ് സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു യുഎഇയുടെ നിലപാട്.

സിറിയയെ അറബ് ലീഗില്‍ എടുക്കരുത് എന്ന നിലപാട് സ്വീകരിച്ച രാജ്യമാണ് ഖത്തര്‍. പഴയ നിലപാടില്‍ മാറ്റമില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ആ രാജ്യം നേരിട്ട പ്രതിസന്ധി തരണം ചെയ്യാന്‍ പുതിയ സമവായം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിറിയയിലെ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ പരിഹാരമില്ലാതെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കരുത് എന്ന് ചില രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.

അറബ് ലീഗില്‍ വീണ്ടും പ്രവേശനം നല്‍കി എന്നതിനാല്‍, സിറിയയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയ പോലെയായി എന്ന് കരുതേണ്ടതില്ലെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബ്ദുല്‍ ഗെയ്ത് കെയ്‌റോയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറിയയുമായി ബന്ധം ശക്തമാക്കണമോ എന്ന കാര്യം ഓരോ രാജ്യങ്ങള്‍ക്കും തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അസദ് സര്‍ക്കാരിന് സിറിയയിലെ പ്രശ്‌നങ്ങളില്‍ രമ്യമായ പരിഹാരം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് അമേരിക്ക പ്രതികരിച്ചു. ഈ ഘട്ടത്തില്‍ സിറിയയെ അറബ് ലീഗില്‍ തിരിച്ചെടുക്കുന്നതില്‍ യോജിപ്പില്ലെന്നും യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞു. സിറിയന്‍ രാഷ്ട്ര നേതാക്കള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന് അറബ് രാജ്യങ്ങളുടെ മന്ത്രിതല സമതി രൂപീകരിക്കും. സിറിയയിലേക്കുള്ള സഹായം വിതരണം ചെയ്യാനുള്ള ശ്രമം തുടരാനും അറബ് ലീഗ് യോഗം തീരുമാനിച്ചു. ജോര്‍ദാന്‍ മുന്‍കൈയ്യെടുത്താണ് നിലവിലെ മാറ്റം വന്നിരിക്കുന്നത്. അഭയാര്‍ഥികള്‍, കാണാതായ തടവുകാര്‍, മയക്ക് മരുന്ന് കടത്ത്, സിറിയയിലെ ഇറാന്‍ ഇടപെടല്‍ എന്നീ പ്രശ്‌നങ്ങള്‍ അവസാനിക്കണമെന്നാണ് ജോര്‍ദാന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+