കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലെപ്പോയെ കത്തിയെരിച്ച് അസദിന്റെ സൈന്യം... ഒറ്റദിവസം കൊണ്ട് കൊന്നത് 85 പേരെ

Google Oneindia Malayalam News

ആലെപ്പോ(സിറിയ): ഒരുകാലത്ത് സിറിയയുടെ വാണിജ്യ തലസ്ഥാനമായിരുന്നു ആലെപ്പോ. പിന്നീട് വിമത പ്രശ്‌നം തുടങ്ങിയപ്പോള്‍ ആലെപ്പോ രണ്ടായി വിഭജിക്കപ്പെട്ടു. ഇപ്പോള്‍ വിമതരുടെ കൈവശമുള്ള ആലെപ്പോയെ അസദിന്റെ സൈന്യം കത്തിയെരിക്കുകയാണ്.

സെപ്തംബര്‍ 25 ഞായറാഴ്ച മാത്രം നടത്തിയ ആക്രമണത്തില്‍ 85 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട.

അതി ശക്തമായ വ്യോമാക്രമണമാണ് സിറിയ നടത്തുന്നത്. ഫോസ്ഫറസ് ബോംബുകളാണ് ഇവിടെ ഉപയോഗിക്കുന്നത് എന്നും ആക്ഷേപമുണ്ട്.

നിലംപരിശാക്കാന്‍

നിലംപരിശാക്കാന്‍

കിഴക്കന്‍ ആലെപ്പോയെ പൂര്‍ണമായും നിലംപരിശാക്കുന്നതാണ് സിറിയ ഇപ്പോള്‍ റഷ്യന്‍ സഹായത്തോടെ നടത്തുന്ന വ്യോമാക്രമണം. സാധാരണക്കാരാണ് ഇതിന്റെ ഇരകളാകുന്നത്.

തകര്‍ക്കുക മാത്രം

തകര്‍ക്കുക മാത്രം

ശത്രുക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണം എന്ന് വിശേഷിപ്പിക്കാന്‍ പറ്റാത്ത രീതിയിലാണ് അസദിന്റെ സൈന്യം ആലെപ്പോയില്‍ ആക്രമണം നടത്തുന്നത്. ജനസാന്ദ്രതയേറിയ നഗരത്തില്‍ തലങ്ങും വിലങ്ങും അവര്‍ ബോംബുകള്‍ വര്‍ഷിക്കുയാണ്.

20 ഡോക്ടര്‍മാര്‍

20 ഡോക്ടര്‍മാര്‍

രണ്ടര ലക്ഷം ജനങ്ങളുണ്ട് കിഴക്കന്‍ ആലെപ്പോയില്‍. അവിടത്തെ ആശുപത്രികളില്‍ ആകെയുള്ളത് വൈറും 20 ഡോക്ടര്‍മാരാണ്.

 ചികിത്സ കിട്ടാതെ

ചികിത്സ കിട്ടാതെ

സിറിയന്‍ വ്യോമാക്രണത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രികളില്‍ ഒന്നില്‍ പോലും ആവശ്യത്തിന് മരുന്നോ ജീവനക്കാരോ ഇല്ല. പലരും ചികിത്സ കിട്ടാതെ മരിച്ചുകൊണ്ടിരിക്കുകയാണ്.

സഹായം

സഹായം

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആലെപ്പോയിലേക്ക് ഒരു സഹായവും എത്തിക്കാന്‍ കഴിയില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്. അസദിന്റെ വ്യോമ സേനാ യുദ്ധവിമാനങ്ങള്‍ ആലെപ്പോയെ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുകയാണ്.

കാരണക്കാര്‍ അമേരിക്ക?

കാരണക്കാര്‍ അമേരിക്ക?

ആലെപ്പോയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരിക്കുകയായിരുന്നു. അപ്പോഴാണ് സിറിയന്‍ സൈനിക വ്യൂഹത്തിന് നേര്‍ക്ക് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇതില്‍ നാല്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്നാണ് സിറിയ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടങ്ങിയത്.

കുറ്റപ്പെടുത്തല്‍

കുറ്റപ്പെടുത്തല്‍

ഐക്യരാഷ്ട്രസഭയില്‍ സിറിയന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള കുറ്റപ്പെടുത്തല്‍ ഇപ്പോഴും തുടരുകയാണ്. റഷ്യ കാടത്തപരമായ നടപടികളാണ് ചെയ്യുന്നത് എന്നാണ് അമേരിക്കയുടെ വാദം. ഇതേ വാദം തന്നെ റഷ്യ തിരിച്ചടിക്കുന്നുമുണ്ട്.

English summary
Syrian forces pounded rebel-held eastern Aleppo on Sunday, killing at least 85 people and wounding more than 300 others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X