കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ലോക മഹായുദ്ധം? റഷ്യ അമേരിക്കയോട് ശരിക്കും പിണങ്ങി; വ്യോമ ഉടമ്പടി റദ്ദാക്കി

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മോസ്‌കോ: ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കേ റഷ്യയുമായി ഒരു യുദ്ധത്തിനുള്ള സാധ്യത പോലും ഉണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ അമേരിക്ക-റഷ്യ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു എന്ന പ്രതീതിയാണ് സൃഷ്ടിച്ചത്.

പക്ഷേ സിറിയയില്‍ വ്യോമാക്രമണം നടത്തി ഒരു മൂന്നാം ലോക മഹായുദ്ധത്തിന് ട്രംപി നാന്ദികുറിച്ചിരിക്കുന്നത് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സിറിയയില്‍ അമേരിക്കയുമായി ഉണ്ടാക്കിയ വ്യോമ ഉടമ്പടി റഷ്യ റദ്ദാക്കിക്കഴിഞ്ഞിരിക്കുന്നു.

സിറിയയില്‍ അമേരിക്ക നടത്തിയത് ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു റഷ്യയുടെ പ്രതികരണം. ആ പ്രതികരണത്തേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഉടമ്പടി റദ്ദാക്കിയ നടപടി.

സിറിയയിലെ ഉടമ്പടി

സിറിയയില്‍ ഐസിസിനെതിരെ പൊരുതാന്‍ എത്തിയ സമയത്തായിരുന്നു അമേരിക്കയും റഷ്യയും തമ്മില്‍ ഒരു ധാരണയുണ്ടാക്കിയത്. ഒരേ സമയം, ഒരേ മേഖലയില്‍ വ്യോമാക്രണം നടത്തില്ല എന്നതായിരുന്നു അത്. വ്യോമാക്രമണം പരസ്പരം ബാധിക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നു 2015 ല്‍ ഇത്തരം ഒരു ധാരണയുണ്ടാക്കിയത്.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിറകേ

സിറിയയില്‍ വ്യോമാക്രമണം നടത്തി എന്ന കാര്യം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ ആണ് റഷ്യ ധാരണ റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം.

വിമാന വിവരങ്ങള്‍

ബഹളമയമാണ് സിറിയയിലെ ആകാശം. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തങ്ങളുടെ വിമാന വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള കരാറാണ് റഷ്യ ഇപ്പോള്‍ ഏകപക്ഷീയമായി റദ്ദാക്കിയിരിക്കുന്നത്.

ട്രംപും റഷ്യയും

ഡൊണാള്‍ഡ് ട്രംപും റഷ്യയും തമ്മില്‍ പുലര്‍ത്തിയിരുന്ന അടുത്ത ബന്ധമാണ് ഈ വ്യോമാക്രമണത്തോടെ ഇല്ലാതായിരിക്കുന്നത്. ഇത് വീണ്ടും ഒരു ലോക യുദ്ധത്തിന് വഴിവച്ചേക്കാം എന്നാണ് ഭയപ്പെടുന്നത്.

സിറിയയുടെ വ്യോമ സേന ശക്തമാക്കും

സിറിയയുടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താന്‍ എല്ലാ വിധ സഹായവും നല്‍കും എന്നും റഷ്യ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണത്.

ഇറാനും റഷ്യയും

ഇറാനും റഷ്യയും ആണ് സിറിയയില്‍ അസദ് ഭരണകൂടത്തിന് പിന്തുണയുമായി ആദ്യം മുതലേ രംഗത്തുള്ളത്. ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ചൈന കൂടി കൈകോര്‍ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ട്രംപിന് പിടിക്കാത്ത കൂട്ടര്‍

ചൈനയും ഇറാനും ഡൊണാള്‍ഡ് ട്രംപിന് തീരെ താത്പര്യമില്ലാത്ത രാജ്യങ്ങളാണ്. ഈ വിഷയത്തില്‍ ചൈന എടുക്കുന്ന നിലപാടും നിര്‍ണായകമാകും എന്ന് ഉറപ്പാണ്.

സൗദിയ്ക്ക് നല്ല സമയം

ബരാക് ഒബാമയുടെ കാലത്ത് അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ഊഷ്മള ബന്ധമായിരുന്നു. എന്നാല്‍ ട്രംപിന് നേരെ തിരിച്ചാണ് നിലപാട്. എങ്കിലും മധ്യേഷ്യയിലെ സംഘര്‍ഷം വീണ്ടും ചൂട് പിടിച്ചാല്‍ അത് സൗദി അറേബ്യക്കായിരിക്കും ഗുണകരമാവുക.

ലോക യുദ്ധത്തിനുള്ള സാധ്യത

ലോകം രണ്ട് ചേരികളായി തിരിഞ്ഞ് മധ്യേഷ്യയുടെ പേരില്‍ ഒരു മഹായുദ്ധം തന്നെ ഉണ്ടായേക്കും എന്ന ഭയം ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. ആ ഭയം കുറച്ച് കൂടി ഊട്ടി ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ സിറിയയില്‍ സംഭവിച്ച കാര്യങ്ങള്‍.

English summary
Russia announced Friday that it will suspend a deal it made with the United States in 2015 to prevent a mid-air collision over Syria just hours after President Trump announced he authorized a missile attack on an airbase.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X