സ്ത്രീകളെ കൂട്ടിലടച്ച് സിറിയയിലെ തെരുവുകളിലൂടെ ഐസിസ് കൊണ്ടു പോകുന്നു, എന്തിനെന്നറിയാമോ?
ദമാസ്‌ക്കസ്: സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തെ ചെറുക്കാന്‍ മനുഷ്യ കവചം തീര്‍ത്ത് സിറിയയിലെ വിവിധ മുസ്ലീം വിമത ഗ്രൂപ്പുകള്‍. തീവ്രവാദ ഗ്രൂപ്പുകളുടെ പിടിയില്‍ അകപ്പെട്ട സിറിയന്‍ സൈനികരേയും ബാഷര്‍ അല്‍ അസദിന്റെ അനുകൂലികളേയുമാണ് മനുഷ്യ കവചം തീര്‍ക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്. മനുഷ്യ കവചമെന്നത് അക്ഷരാര്‍ത്ഥത്തില്‍ ഉപയോഗിയ്ക്കുകയാണ് സിറിയന്‍ വിമതര്‍.
വലിയ ഇരുമ്പ് കൂടുകളില്‍ തടവുകാരെ കയറ്റി നിര്‍ത്തി ശക്തമായ വ്യോമാക്രമണം നടക്കുന്ന പ്രദേശങ്ങളില്‍ നിരത്തി നിര്‍ത്തിയാണ് വിമതരുടെ ക്രൂരത. ഐസിസ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിലാണ് മനുഷ്യ കവചം തീര്‍ക്കുന്നത്.

ദൗമ മാര്‍ക്കറ്റ്
സിറിയന്‍ ആര്‍മി ശക്തമായ വ്യോമാക്രമണം നടത്തുന്ന ദൗമയില്‍ ഉള്‍പ്പടെയാണ് തടവുകാരെ വിന്യസിയ്ക്കുന്നത്. സ്ത്രീകളും പുരുഷന്‍മാരും ഇത്തരത്തില്‍ മനുഷ്യ കവചമാകുന്നുണ്ട്

എട്ട് പേര്‍
ഒരു കൂട്ടില്‍ ഏഴോ എട്ടോ പേരാണ് ഉണ്ടാവുക. ഇതില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

നൂറുകണക്കിന്
നൂറുകണക്കിന് ഇരുമ്പ് കൂടുകളാണ് വിമതര്‍ ഇതിനോടകം പല സ്ഥലങ്ങളിലേയ്ക്കായി അയച്ചത്. ആളുകളെ നിറച്ച കൂടുകളുമായി പോകുന്ന വാഹനങ്ങള്‍ വിമത കേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
ഷാം ന്യൂസ് നെറ്റ് വര്‍ക്കും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചുമാണ് ഇക്കാര്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. ശക്തമായ തിരിച്ചടി നേരിട്ടപ്പോള്‍ തടവുകാരെ വിമതര്‍ ആയുധമാക്കുന്നതായി മുന്‍പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

വീര്യം കെടുത്താന്‍
സൈനികരെ തന്നെ മനുഷ്യ കവചമായി ഉപയോഗിയ്ക്കുന്നത് സിറിയന്‍ സൈന്യത്തിന്റെ വീര്യം കെടുത്താനാണ്.












Click it and Unblock the Notifications