കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെനീവ ചര്‍ച്ച പൊളിച്ചത് സൗദി അറേബ്യയും യുഎന്നുമെന്ന് സിറിയ

  • By Desk
Google Oneindia Malayalam News

ജെനീവ: സിറിയയില്‍ ഏഴ് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നടന്ന അവസാനവട്ട ജെനീവ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം സൗദി അറേബ്യയുടെയും യു.എന്‍ പ്രതിനിധിയുടെ നിലപാടുകളാണെന്ന് സിറിയന്‍ പ്രതിനിധി ബശ്ശാര്‍ അല്‍ ജാഫരി കുറ്റപ്പെടുത്തി. സൗദി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമതര്‍ മുന്നുപാധിയായി പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ രാജി ആവശ്യപ്പെട്ടതാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണമായത്. ഈ നിലപാട് തുടരുന്ന പക്ഷം സിറിയന്‍ ഗവണ്‍മെന്റും വിമതരുമായി നേരിട്ട് ഒരു ചര്‍ച്ചയും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സണ്ണി ലിയോണിന് ചുവപ്പുകാര്‍ഡ‍്: ബെംഗളൂരുവില്‍ കാലുകുത്തേണ്ടെന്ന് സര്‍ക്കാര്‍, സംസ്കാരം നശിപ്പിക്കും
സിറിയന്‍ പ്രസിഡന്റിനെതിരേ സിറിയന്‍ വിഷയത്തിലെ യു.എന്‍ പ്രത്യേക ദൂതന്‍ സറ്റഫാന്‍ ഡി മിസ്റ്റുറ നടത്തിയ പരാമര്‍ശങ്ങളെയും സിറിയന്‍ പ്രതിനിധി വിമര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിന്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനോട് ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് ചോദിക്കണമെന്ന് യു.എന്‍ പ്രതിനിധി സ്വിസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ട യു.എന്‍ പ്രതിനിധിയുടെ സ്ഥാനത്തിന് യോജിച്ചതല്ല ഈ പരാമര്‍ശമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന എട്ട് റൗണ്ട് ചര്‍ച്ചകളാണ് ഇതിനകം അലസിപ്പിരിഞ്ഞത്.

geneva

2011ല്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷങ്ങളില്‍ 2015ല്‍ റഷ്യന്‍ സൈന്യം ഇടപെട്ടതോടെയാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് മേല്‍ക്കൈ ലഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുള്‍പ്പെടെയുള്ള വിമത ശക്തികളെ പരാജയപ്പെടുത്താന്‍ റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് സിറിയന്‍ സൈന്യത്തിന് സാധിച്ചത്. അതേസമയം, ജെനീവ ചര്‍ച്ചകള്‍ പൊളിഞ്ഞെങ്കിലും യു.എന്നിന് പുറത്ത് സമാധാന ശ്രമങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിറിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമതനേതാക്കളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിവരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
English summary
Syria's chief negotiator has blamed the West, Saudi Arabia and the UN for the failure of the latest round of negotiations to end the country's civil war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X