ദമാസ്ക്കസില്‍ 300 തൊഴിലാളികളെ ഐസിസ് തട്ടിക്കൊണ്ട് പോയത് കൂട്ടക്കൊലയ്ക്കോ?
ദമാസ്‌ക്കസ്: സിറിയയിലെ തലസ്ഥാന നഗരമായ ദമാസ്‌ക്കസില്‍ നിന്നും 300 ഫാക്ടറി തൊഴിലാളികളെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട് .അല്‍ ബാദിയ എന്ന സിമന്റ് കമ്പനിയിലെ ജോലിക്കാരെയാണ് ഐസിസ് തട്ടിക്കൊണ്ട് പോയത് . സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സന ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .
ഏറെ അപ്രതീക്ഷിതമായ ആക്രമണമാണ് സിമന്റ് ഫാക്ടറിയ്ക്ക് നേരെ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട് . അതേ സമയം എല്ലാ തൊളിലാളികളും ഭീകരരുടെ പിടിയില്‍ ആയിട്ടില്ലെന്നും വിവരമുണ്ട് . 170 തൊഴിലാളികള്‍ മാത്രമാണ് തട്ടിക്കൊണ്ട് പോകപ്പെട്ടതെന്നും 140 പേരോളം രക്ഷപ്പെട്ടുവെന്നും പറയുന്നു.

തട്ടിക്കൊണ്ട് പോകുന്നവരെ കൂട്ടക്കൊല ചെയ്യുന്നതോ അല്ലെങ്കില്‍ വന്‍തുക മോചന ദ്രവ്യം ആവശ്യപ്പെടുകയോ ഒക്കെയാണ് ഐസിസ് ഭീകരരുടെ പതിവ്. ഐസിസ് ഭീകരരാണ ്‌സംഭവത്തിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല .
തൊഴിലാളികളെ തട്ടിക്കൊണ്ട് പോകുന്നത് കണ്ടതായി ഗിരൗദ് പ്രദേശത്തെ ആളുകള്‍ പറയുന്നുണ്ട്. ഇവര്‍ നല്‍കുന്ന വിവരം അുസരിച്ച് ഏകദേശം 125 തൊഴിലാളികളെയാണ തട്ടിക്കൊണ്ട് പോയത്. ഇവരെ ഐസിസ് വാഹനങ്ങളിലാണ് കൊണ്ടുപോയത് .












Click it and Unblock the Notifications