കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ ഡ്രോണ്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; ഇസ്രായേല്‍ മൂന്ന് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ഗോലാന്‍ കുന്നുകള്‍ക്ക് സമീപം സിറിയയില്‍ നിന്നുള്ള ആളില്ലാ വിമാനം ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. പ്രതികാരമായി സിറയയിലെ മൂന്ന് സൈനിക കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഖുനൈത്തിറ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങളാണ് തങ്ങള്‍ ആക്രമണിച്ചതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. സിറിയയില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദി അവിടത്തെ സര്‍ക്കാരായിരിക്കുമെന്നും അതിന് ശക്തമായി തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് അറിയിച്ചു. കുന്നിന്‍ ചെരുവിലുള്ള ഒരു അഞ്ച്‌നില കെട്ടിടവും മറ്റൊരു രണ്ടുനില കെട്ടിടവും ചെറിയൊരു കുടിലും ആക്രമണത്തില്‍ തകര്‍ക്കപ്പെടുന്നതിന്റെ വീഡിയോ ഫൂട്ടേജ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു.

അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആള്‍നാശമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് സിറിയന്‍ സൈന്യം അറിയിച്ചു. സിറിയയുടെ മിസൈല്‍ പ്രതിരോധ സംവിധാനം ഏതാനും ഇസ്രായേലി മിസൈലുകള്‍ തകര്‍ത്തതായും പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. ഇതിനു പുറമെ സിറിയയിലെ ഹിസ്ബുല്ലയുടെയും ഇറാന്റെയും സൈനിക കേന്ദ്രങ്ങള്‍ക്കെതിരേയും ഇസ്രായേല്‍ വ്യോമാകമണം പതിവാണ്.

israel

അതിനിടെ, സിറിയന്‍ അതിര്‍ത്തിയിലെ ഇറാന്‍-ഹിസ്ബുല്ല സൈനിക ഭീഷണി ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ റഷ്യ ഇടപെടണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീയുടെ വിദേശകാര്യ ഉപദേശകന്‍ അലി അക്ബര്‍ വിലായത്തിയും പുട്ടിനെ കാണാന്‍ റഷ്യയിലെത്തിയിട്ടുണ്ട്. ഖാംനയിയുടെ സുപ്രധാന സന്ദേശം കൈമാറുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വിലായത്തി മോസ്‌കോയിലെത്തിയതെന്നാണ് സൂചന.
English summary
Israel has attacked Syrian military positions after an unmanned drone entered its airspace near the occupied Golan Height
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X