കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കന്‍ സിറിയയില്‍ വിമതര്‍ക്ക് വീണ്ടും തിരിച്ചടി; ഇസ്രായേല്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാന മല സൈന്യം പിടിച്ചു

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: നാലുവര്‍ഷം മുന്‍പ് വിമതര്‍ കൈവശപ്പെടുത്തിയ തെക്കന്‍ സിറിയയിലെ ദര്‍ആ പ്രവിശ്യയില്‍ സര്‍ക്കാര്‍ സൈന്യം മുന്നേറ്റം തുടരുന്നു. ഇസ്രായേല്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ അല്‍ ഹാറ മല സൈന്യം പിടിച്ചെടുത്തു. ഇസ്രായേല്‍ അധീനപ്പെടുത്തിയ ഗോലാന്‍ കുന്നുകള്‍ക്ക് സമാന്തരമായി നില്‍ക്കുന്ന പ്രദേശമാണിത്. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഖുനൈത്തിറ പ്രവിശ്യയിലെ മറ്റ് പ്രദേശങ്ങളിലും സൈന്യം മുന്നേറ്റം തുടരുകയാണ്.

alhara

ദര്‍ആ പ്രവിശ്യയുടെ ഏറ്റവും ഉയരമുള്ള പ്രദേശമായ അല്‍ ഹാറ കുന്ന് 2014 ഒക്ടോബറിലാണ് വിമതരുടെ കൈവശമെത്തുന്നത്. ഇവിടെ കഴിഞ്ഞ രണ്ടുദിവസമായി റഷ്യന്‍, സിറിയന്‍ സംയുക്ത സൈന്യം ശക്തമായ ബോംബാക്രമണം നടത്തുകയായിരുന്നു. ഇസ്രായേലും സിറിയയും തമ്മില്‍ പതിറ്റാണ്ടുകളായി വെടിനിര്‍ത്തല്‍ തുടരുന്ന പ്രദേശമാണ് ഗോലാന്‍ കുന്നുകള്‍. ഇവിടെ ഇറാന്‍-ഹിസ്ബുല്ല സൈന്യത്തിന്റെ സാന്നിധ്യം ഇസ്രായേല്‍ ഭയക്കുന്നുണ്ട്. ഇത് തങ്ങളുടെ രാഷ്ട്ര സുരക്ഷയെ അപകടപ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗോലാന്‍ കുന്നിന്റെ പരിസരങ്ങളില്‍ സിറിയ സൈന്യത്തെ വിന്യസിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേല്‍ സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്. സിറിയന്‍ സൈന്യത്തിന് സഹായം നല്‍കാന്‍ ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈന്യം സിറിയയിലുണ്ട്.

കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും നടത്തിയ കൂടിക്കാഴ്ചയിലും സിറിയന്‍ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചയായിരുന്നു. ഇസ്രായേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കവേണ്ടെന്ന് പുടിന്‍ ട്രംപിന് ഉറപ്പുകൊടുത്തിട്ടുണ്ട്. സിറിയയില്‍ ഇറാനിയന്‍ സൈന്യത്തിന്റെ സാന്നിധ്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Syrian government troops have regained control of a strategic hill overlooking the Israeli-occupied Golan Heights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X