കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ആയുധ വ്യാപാരം നടത്തുന്നത് കേട്ടാല്‍ ഞെട്ടും: അതും ഇതുപോലൊരു മാര്‍ഗ്ഗം..

  • By Siniya
Google Oneindia Malayalam News

ലണ്ടന്‍: ഭീകരവാദികള്‍ ആയുധ വ്യാപാരത്തിന് നവമാധ്യമങ്ങളെ ഉപോയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐസിസ്, അല്‍ക്വയ്ദ തുടങ്ങിയ ഭീകരരാണ് നവമാധ്യമങ്ങള്‍ വഴി ആയുധങ്ങള്‍ വാങ്ങുന്നത്. വിമാനവേധ റോക്ക്റ്റ് ലോഞ്ചറുകള്‍ വാങ്ങുന്നതിനായി ഐസിസും അല്‍ക്വയ്ദയും ഫേസ്ബുക്ക് ഉപയോഗിച്ചെന്ന് സൂചന ലഭിച്ചതായി ബ്രിട്ടണില്‍ നിന്നുള്ള ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയിലെ ഐസിസ് ഭീകരരാണ് ആയുധങ്ങള്‍ വാങ്ങാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ആയുധ വ്യാപരാത്തിനായി പ്രത്യേക പേജ് ആരംഭിച്ച ഭീകരവാദികള്‍ 67,000 ഡോളറിന്റെ ഇടപാടിന്റെ കണക്കുകള്‍ പേജില്‍ തന്നെ നല്‍കിയിട്ടുണ്ട്.

weapons

ഇതോടപ്പം തന്നെ വിവിധ റോക്കറ്റ് ലോഞ്ചറുകളുടെ വിലവിവരങ്ങളും പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സൈനിക വിമാനങ്ങളെ വരെ വീഴ്ത്താന്‍ ശേഷിയുള്ള റോക്ക്റ്റ് ലോഞ്ചറുകള്‍ ഐസിസിന്റെ പക്കലുണ്ടെന്നാണ് സൂചന.

ഭീകരവാദ സംഘടനകളുടെ നീക്കങ്ങളെ ഫേസ്ബുക്കിലൂടെ തടയുന്നതിനുള്ള ശ്രമങ്ങളുടെ പേരില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിനുമ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്‌സിക്കും ഐസിസന്റെ ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്തു വിട്ട 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയത്.

English summary
Syria jihadis put US weapons up for sale on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X