കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയാര്‍ഥികളായ 10 ലക്ഷം പൗരന്‍മാരെ തിരികെ സ്വീകരിക്കാന്‍ സിറിയ സന്നദ്ധം

  • By Desk
Google Oneindia Malayalam News

മോസ്‌കോ: യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയില്‍ നിന്ന് അഭയാര്‍ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയ 10 ലക്ഷം പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ രാജ്യം സന്നദ്ധം. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവാണ് ഇക്കാര്യം അറിയിച്ചത്.

<strong>ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍</strong>ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള വിമത സേനകളുമായി നടത്തിയ പോരാട്ടത്തില്‍ തകര്‍ന്ന സിവിലിയന്‍ കേന്ദ്രങ്ങള്‍ ഏറെക്കുറെ റഷ്യയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ച സാഹചര്യത്തിലാണ് അഭയാര്‍ഥികളായി കഴിയുന്നവരെ തിരികെ സ്വീകരിക്കാന്‍ സിറിയന്‍ ഭരണകൂടം തയ്യാറായിരിക്കുന്നത്.

syria-refugees

ഇതിനകം ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി 10 ലക്ഷം അഭയാര്‍ഥികള്‍ തിരികെയെത്തിയതായും അത്രയും പേരെ കൂടി സ്വീകരിക്കാന്‍ സിറിയ ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിനുള്ള വന്‍ പദ്ധതികള്‍ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ അതിവേഗം പുരോഗമിക്കുകയാണ്. വാനഹഗതാഗത സൗകര്യങ്ങള്‍, സുരക്ഷാ ചെക്‌പോയിന്റുകള്‍, ആശുപത്രികള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയുടെ നിര്‍മാണം നല്ലരീതിയില്‍ നടന്നുവരുന്നതായും റഷ്യന്‍ പ്രതിരോധ മന്ത്രി അറിയിച്ചു.

2011ല്‍ ആരംഭിച്ച വിമത ആക്രമണങ്ങളെ തുടര്‍ന്ന് വന്‍പരാജയം ഏറ്റുവാങ്ങുകയായിരുന്ന സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സഹായത്തിന് 2015ല്‍ റഷ്യന്‍ സൈന്യം ഇടപെട്ടതോടെയാണ് സ്ഥിതിഗതികളില്‍ മാറ്റമുണ്ടായത്. വിമതരുടെ നിയന്ത്രണത്തിലായിരുന്ന സിറിയന്‍ പ്രദേശങ്ങള്‍ ഓരോന്നോരാന്നായി തിരികെ പിടിക്കാന്‍ ഭരണകൂടത്തിന് സാധിച്ചു. എട്ട് വര്‍ഷം നീണ്ട ആക്രമണങ്ങളെ തുടര്‍ന്ന് സിറിയയുടെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നടിയുകയും പകുതിയിലേറെ ജനങ്ങള്‍ അഭയാര്‍ഥികളായി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. അയല്‍ രാജ്യങ്ങളായ തുര്‍ക്കി, ജോര്‍ദാന്‍, ലബനാന്‍ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതല്‍ പേര്‍ പലായനം ചെയ്തത്.

English summary
Syria ready to take one million returning refugees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X