കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ സിറിയയില്‍ നാല് റഷ്യന്‍ സൈനികരും നിരവധി വിമതസൈനികരും കൊല്ലപ്പെട്ടു

Google Oneindia Malayalam News

ദമസ്‌ക്കസ്: വിമതരുമായി പോരാട്ടം തുടരുന്ന കിഴക്കന്‍ സിറിയയിലെ ദേര്‍ അസ്സൂറില്‍ നാല് റഷ്യന്‍ സൈനികരും നിരവധി വിമത സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ആയുധശാലയ്ക്കു നേരെ വിമതര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ താവളത്തില്‍ നിന്ന് ആക്രമണത്തിന് നേതൃത്വം നല്‍കുകയായിരുന്ന രണ്ട് റഷ്യന്‍ സൈനിക ഉപദേഷ്ടാക്കള്‍ വിമത ആക്രമണത്തില്‍ സംഭവസ്ഥാലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുപേരില്‍ രണ്ടു പേര്‍ സൈനിക ആശുപത്രിയില്‍ വച്ചും മരണപ്പെട്ടു.

syria

തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ചുരുങ്ങിയത് 43 വിമത സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാത്രിയാണ് സിറിയന്‍ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതെന്നും തുടര്‍ന്നു നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരവാദികളുടെ മൊബൈല്‍ സംഘങ്ങളില്‍പ്പെട്ട നിരവധി പേര്‍ കൊല്ലപ്പെട്ടതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആക്രമണം നടന്നത് ഏത് ദിവസമാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ബുധനാഴ്ചയായിരിക്കാം സംഭവമെന്നാണ് സൂചന.

പുതിയ സംഭവത്തോടെ സിറിയയില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ സൈനികരുടെ എണ്ണം 92 ആയി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പ്രധാനമായും പിന്തുണയ്ക്കുന്നത് റഷ്യന്‍ സൈന്യമാണ്. വിമത കേന്ദ്രങ്ങള്‍ക്കെതിരായ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കുകയാണ് പ്രധാനമായും റഷ്യന്‍ സൈനികരുടെ ദൗത്യം. 2011 മുതല്‍ വിമത ആക്രമണത്തില്‍ ചിന്നഭിന്നമായിത്തീര്‍ന്ന സിറിയയില്‍ 2015ല്‍ റഷ്യ ഇടപെട്ടതോടെയാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് പിടിച്ചുനില്‍ക്കാനായത്. റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉള്‍പ്പെടെയുള്ള വിമതര്‍ക്കെതിരേ ശക്തമായ മുന്നേറ്റം നടത്തുന്നതില്‍ സിറിയന്‍ സൈന്യത്തിന് ഈയിടെയായി സാധിച്ചിരുന്നു. റഷ്യയ്‌ക്കൊപ്പം ഇറാനും സിറിയയ്ക്ക് സഹായവുമായി രംഗത്തുണ്ട്.

English summary
syria rebel attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X