കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇദ്‌ലിബിനെതിരായ ആക്രമണം സിറിയയും റഷ്യയും പുനരാരംഭിച്ചു:നീക്കം തുര്‍ക്കിയുടെ വിയോജിപ്പ് നിലനില്‍ക്കെ!

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: തുര്‍ക്കിയുടെ വിയോജിപ്പ് നിലനില്‍ക്കെ സിറയിയിലെ അവശേഷിക്കുന്ന ഏക വിമത കേന്ദ്രമായ ഇദ്‌ലിബിനെതിരേ റഷ്യ-സിറിയ സംയുക്ത സൈന്യം ആക്രമണം പുനരാരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ വ്യോമാക്രമണത്തില്‍ വിമത സൈനിക ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥിമിക റിപ്പോര്‍ട്ട്.

റഷ്യയുടെ സഹായത്തോടെയുള്ള വ്യോമാക്രമണം, ഷെല്ലാക്രമണം, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ബാരല്‍ ബോംബ് ആക്രമണം എന്നിവയാണ് നടന്നത്. രണ്ടു ദിവസങ്ങളിലായി 1060 ആക്രമണങ്ങള്‍ ഈ രീതിയില്‍ നടന്നതായി നിരീക്ഷകര്‍ പറഞ്ഞു. പ്രദേശത്തു നിന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് സിവിലയന്‍മാര്‍ പലായനം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇദ്‌ലിബിലും അതിനോട് ചേര്‍ന്നു കിടക്കുന്ന ഹമാ പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളിലുമാണ് ആക്രമണങ്ങളുണ്ടായത്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതിന് പ്രതികാരമായി പ്രധാന വിമതവിഭാഗങ്ങളിലൊന്നായ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് സിറിയന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു.

idlibattackbyrussia-

അതിനിടെ തുര്‍ക്കിയുടെ കൂടുതല്‍ സൈനിക വാഹനങ്ങള്‍ അതിര്‍ത്തിയിലെ ചെക്ക്‌പോയിന്റുകളിലേക്ക് നീങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സംഘര്‍ഷമൊഴിവാക്കുന്നതിന് തുര്‍ക്കി സൈന്യം ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇദ്‌ലിബിനെതിരായ വന്‍തോതിലുള്ള ആക്രമണത്തെ എതിര്‍ക്കുന്ന തുര്‍ക്കി കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാനുള്ള തുര്‍ക്കിയുടെ തീരുമാനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇദ്‌ലിബ് ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം ഇറാനില്‍ ചേര്‍ന്ന യോഗത്തില്‍ പൂര്‍ണതോതിലുള്ള ആക്രമണത്തെ തുര്‍ക്കി എതിര്‍ത്തിരുന്നു. ഇദ്ലിബില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന് റഷ്യയോടും തുര്‍ക്കിയോടും യു.സ്സും എന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മൂന്ന് ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഇദ്‌ലിബ് ജനസംഖ്യയുടെ പകുതിയും വിമത പോരാളികളാണ്. നേരത്തേ സിറിയന്‍ സൈന്യം മോചിപ്പിച്ച അലിപ്പോ, കിഴക്കന്‍ ഗൗത്ത, ദര്‍ആ എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇവിടേക്ക് കുടിയേറിയവരാണിവര്‍. ഈ പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സര്‍ക്കാരിനെ അംഗീകരിക്കാത്ത നിരവധി സിവിലിയന്‍മാരും ഇദ്‌ലിബില്‍ എത്തിയിട്ടുണ്ട്. അതേസമയം, തുര്‍ക്കിയുടെ സൈനിക സാന്നിധ്യമുള്ള പ്രദേശം കൂടിയാണ് ഇദ്‌ലിബ്. ഇവിടെയുള്ള വിവിധ വിമത വിഭാഗങ്ങളെ തുര്‍ക്കി പിന്തുണയ്ക്കുന്നുണ്ട്.

മേഖലയില്‍ സജീവമായ അല്‍ നുസ്‌റ ഫ്രണ്ട് സിറിയന്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തുന്നതായും മേഖലയില്‍ റഷ്യന്‍ സൈനിക താവളങ്ങളെ ഡ്രോണ്‍ വിമാനങ്ങളുപയോഗിച്ച് ആക്രമിക്കുന്നതായും റഷ്യ കുറ്റപ്പെടുത്തിയിരുന്നു. നേരത്തേ അല്‍ഖാഇദയുടെ ഭാഗമായിരുന്നു ഇപ്പോള്‍ ഹയാത്ത് തഹ്രീര്‍ അല്‍ ശാം എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടന്ന അല്‍ നുസ്‌റ ഫ്രണ്ട്.

English summary
syria restarts idlib province offensive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X