കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലെ ഭീകര സംഘടന അല്‍ നുസ്ര ഭീകരവാദത്തോട് വിട പറയുന്നു!!!!

  • By Sandra
Google Oneindia Malayalam News

ബെയ്‌റൂട്ട്: ആഗോള ഭീകരസംഘടനയായ അല്‍ഖ്വയ്ദയും സിറിയന്‍ അല്‍ഖ്വയ്ദയുടെ സിറിയന്‍ വിഭാഗമായ അല്‍നുസ്രയും പിളര്‍ന്നു. ആദ്യമായി പരസ്യമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട അല്‍ നുസ്രയുടെ നേതാവ് അബു മുഹമ്മദ് അല്‍ ജൊലാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.

സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

രണ്ട് ജിഹാദിസ്റ്റ് സംഘടനകളും പിളരുകയാണെന്ന ഓണ്‍ലൈനില്‍ പരന്ന അഭ്യൂഹങ്ങള്‍ക്കിടെ അല്‍ജസീറ ചാനലാണ് അല്‍ നുസ്ര പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ലോകത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അല്‍ഖ്വയ്ദയ്‌ക്കേറ്റ തിരിച്ചടിയെ ലോകം ഉറ്റുനോക്കുന്നത് ഭയത്തോടെയാണ്. അല്‍ഖ്വയ്ദയില്‍ പിളരുകയാണെന്ന് പ്രഖ്യാപിച്ച അല്‍ നുസ്ര ഇസ്ലാമിന് വേണ്ടി പ്രവര്‍ത്തിക്കാനൊരുങ്ങുന്നു എന്നും പ്രഖ്യാപനത്തിലുണ്ട്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേരാനുള്ള സാധ്യതയും തള്ളിക്കളയാവില്ല.

അറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളില്‍ റെയ്ഡ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് ലഭിച്ച തെളിവ്!!!അറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളില്‍ റെയ്ഡ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് ലഭിച്ച തെളിവ്!!!

അല്‍ഖ്വയ്ദ

അല്‍ഖ്വയ്ദ

1988ല്‍ ഒസാമാ ബിന്‍ ലാദന്‍ ആരംഭിച്ച സുന്നി ഇസ്ലാമിസ്റ്റ് സംഘടന വിവിധ അറബ് വംശജരായ നേതാക്കള്‍ക്ക് കീഴില്‍ അഫിാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടി.

അല്‍ നുസ്ര

അല്‍ നുസ്ര

അല്‍നുസ്ര ജബാത്ത് ഫത്തേഹ് അല്‍ ഷാം എന്ന പേര് സ്വീകരിച്ചതായി നേതാവ് മുഹമ്മദ് അല്‍ ജൊലാനി വ്യക്തമാക്കി.

അബു മുഹമ്മദ് അല്‍ ജൊലാനി

അബു മുഹമ്മദ് അല്‍ ജൊലാനി

അല്‍ നുസ്രയ്ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും സിറിയയിലെ പോരാട്ടങ്ങള്‍ ഇനി ജബാത്ത് ഫത്തേഹ് അല്‍ ഷാം എന്ന സംഘടനയ്ക്ക് കീഴിലാകുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.

തീവ്രവാദ സംഘടനകള്‍ക്കെതിരെ

തീവ്രവാദ സംഘടനകള്‍ക്കെതിരെ

തീവ്രവാദ സംഘടനയില്‍ നിന്ന് തീവ്രവാദ സംഘടനകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് അല്‍ നുസ്രയുടേതെന്നാണ് വിദഗ്ദ അഭിപ്രായം.

സിറിയന്‍ വിപ്ലവത്തെ സംരക്ഷിക്കാന്‍

സിറിയന്‍ വിപ്ലവത്തെ സംരക്ഷിക്കാന്‍

ഇരു സംഘടനകളും പിളര്‍ന്നത് സിറിയന്‍ വിപ്ലവത്തെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം അല്‍നുസ്രയെ ലക്ഷ്യംവയ്ക്കുന്നത് പ്രതിരോധിക്കുന്നതിനും വേണ്ടിയാണെന്നാണ് ജൊലാനിയുടെ പക്ഷം.

മുസ്ലിങ്ങള്‍ക്ക്

മുസ്ലിങ്ങള്‍ക്ക്

ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനും സിറിയന്‍ ജനതയുടെ ജിഹാദിസ്റ്റ് പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനുമാണ് അല്‍ നുസ്രയുടെ ശ്രമം. പ്രസിഡന്റിനെതിരെ യുദ്ധം പ്രഖ്യാപിച്ച വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അല്‍ നുസ്ര.

സിറിയന്‍ പ്രക്ഷോഭങ്ങള്‍

സിറിയന്‍ പ്രക്ഷോഭങ്ങള്‍

സിറിയന്‍ സര്‍ക്കാരും സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങളും തമ്മിലുള്ള പ്രതിഷേധങ്ങളുടെ തുടക്കത്തോടെ 2012 ജനുവരിയിലാണ് അന്‍ നുസ്ര പ്രവര്‍ത്തനമാരംഭിക്കുന്നത്.

അല്‍സവാഹിരിയുടെ ആശംസ

അല്‍സവാഹിരിയുടെ ആശംസ

അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സഹാവിരി യൂട്ടൂബില്‍ പ്രത്യക്ഷപ്പെട്ട് പിളര്‍ച്ചയ്ക്ക് ആശംസകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയിരുന്നു അല്‍ നുസ്രയുടെ വിടുതല്‍ പ്രഖ്യാപനം.

ഐസിസ്

ഐസിസ്

ലോകത്ത് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐസിസില്‍ ചേരുന്നതിനായാണ് അല്‍ നുസ്ര അല്‍ഖ്വയ്ദ വിട്ടതെന്നും സൂചനകളുണ്ട്.

പോരാട്ടം ശക്തിപ്പെടുത്താന്‍

പോരാട്ടം ശക്തിപ്പെടുത്താന്‍

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പൊതു ശത്രുവിനെതിരെ പോരാടാനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ് ഇരു സംഘടനകളുടേയും ലക്ഷ്യം. ഐസിസിന് പിന്തുണ പ്രഖ്യാപിക്കുന്ന അല്‍ നുസ്ര പോരാട്ടം ശക്തിപ്പെടുത്തിയേക്കും.

English summary
Syria's Al Quaeda branch al-Nusra Officially "Splits" From al-Qaeda. Al Nusra officially declared the split on video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X