കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?

Google Oneindia Malayalam News

Recommended Video

cmsvideo
യുദ്ധ മുനമ്പില്‍ യു.എസ്സിന്റെ 50 ആറ്റം ബോംബുകള്‍ | Oneindia Malayalam

അങ്കാറ: തുര്‍ക്കിയുടെ സിറിയന്‍ ആക്രമണത്തിന്റെ അനന്തരഫലം അറബ്-യൂറോപ്യന്‍ മേഖലയുടെ സമ്പൂര്‍ണ നാശമാകുമോ എന്ന ആശങ്ക വ്യാപകം. തുര്‍ക്കിയില്‍ അമേരിക്ക സൂക്ഷിച്ചിരിക്കുന്ന അണുബോംബുകള്‍ക്ക് ഏതാനും കിലോമീറ്റര്‍ അകലെയാണ് യുദ്ധം കൊടുമ്പിരി കൊള്ളുന്നത്. കുര്‍ദുകളെ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് തുരത്തുകയാണ് തുര്‍ക്കി സൈന്യത്തിന്റെ ലക്ഷ്യം.

തുര്‍ക്കിക്ക് സഹായം ചെയ്ത് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് ശക്തി നല്‍കിയ അമേരിക്ക പിന്‍മാറിയതോടെ കുര്‍ദുകള്‍ സിറിയന്‍ ഭരണകൂടത്തിന്റെ പിന്തുണ തേടി. ഇതോടെ തുര്‍ക്കി-സിറിയ യുദ്ധമാണ് മേഖലയില്‍. സിറിയന്‍ സൈന്യം ഇടപെട്ട സാഹചര്യത്തില്‍ ഏത് സമയവും തുര്‍ക്കിയിലേക്ക് മിസൈലുകള്‍ എത്താം. അതാകട്ടെ, ലോക നാശത്തിന് കാരണമാകുകയും ചെയ്യും. ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങള്‍ ഇങ്ങനെ....

എന്തുകൊണ്ട് കുര്‍ദുകള്‍ ലക്ഷ്യമാകുന്നു

എന്തുകൊണ്ട് കുര്‍ദുകള്‍ ലക്ഷ്യമാകുന്നു

കുര്‍ദുകള്‍ക്ക് ആയുധം നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യമായിരുന്നു. ഐസിസ് ഭീകരവാദികള്‍ക്കെതിരെ പോരാടുന്നതില്‍ ഈ സഖ്യം കാര്യമായ പങ്കുവഹിച്ചു. അതേസമയം തന്നെ ഇവര്‍ തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ ലക്ഷക്കണക്കിന് ജനങ്ങളെ ആട്ടിയോടിക്കുകയും ചെയ്തു.

തുര്‍ക്കിയുടെ ലക്ഷ്യം ഇതാണ്

തുര്‍ക്കിയുടെ ലക്ഷ്യം ഇതാണ്

സിറിയയില്‍ നിന്ന് പലായനം ചെയ്തവരില്‍ വലിയൊരു വിഭാഗം എത്തിയത് തുര്‍ക്കിയിലാണ്. അമേരിക്ക മേഖലയില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തിയിലെ കുര്‍ദുകളെ തുരത്താന്‍ എത്തിയിരിക്കുകയാണ്. ഈ മേഖലയില്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.

കുര്‍ദുകള്‍ സിറിയയുടെ സഹായം തേടി

കുര്‍ദുകള്‍ സിറിയയുടെ സഹായം തേടി

അമേരിക്ക തങ്ങളെ ചതിച്ചുവെന്നാണ് കുര്‍ദുകള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പിന്‍മാറാന്‍ തയ്യാറല്ല. സിറിയന്‍ ഭരണകൂടത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. സിറിയന്‍ സൈന്യം കുര്‍ദുകളെ സഹായിക്കാമെന്നും അറിയിച്ചു. ഇതോടെ തുര്‍ക്കിക്കെതിരെ വന്‍ ആക്രമണത്തിന് സാധ്യതയേറി.

തുര്‍ക്കി ഒറ്റപ്പെടുമോ

തുര്‍ക്കി ഒറ്റപ്പെടുമോ

നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയുടെ സിറിയന്‍ ആക്രമണം നാറ്റോ നിരീക്ഷിച്ചുവരികയാണ്. തുര്‍ക്കിക്ക് തിരിച്ചടി നേരിട്ടാന്‍ നാറ്റോ ഉടമ്പടി പ്രകാരം അംഗരാജ്യങ്ങള്‍ ഇടപെടണം. എന്നാല്‍ ഇതിന് അംഗരാജ്യങ്ങള്‍ തയ്യാറായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

അമേരിക്കയുടെ ആറ്റം ബോംബുകള്‍

അമേരിക്കയുടെ ആറ്റം ബോംബുകള്‍

സിറിയന്‍ സൈന്യം തുര്‍ക്കിക്കെതിരെ ആക്രമണം തുടങ്ങുമ്പോള്‍ അമേരിക്ക ആശങ്കയിലാണ്. കാരണം, അമേരിക്കയുടെ 50ലധികം തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ തുര്‍ക്കി-സിറിയ അതിര്‍ത്തി മേഖലയിലുണ്ട്. ഇന്‍ജിര്‍ലിക് വ്യോമ താവളത്തിലാണ് ആറ്റം ബോംബുകള്‍ സൂക്ഷിച്ചിട്ടുള്ളത്.

 മിസൈലുകള്‍ പതിച്ചേക്കാം

മിസൈലുകള്‍ പതിച്ചേക്കാം

തെക്കന്‍ തുര്‍ക്കിയിലെ സൈനിക വ്യോമതാവളമാണ് ഇന്‍ജിര്‍ലിക്. ഇവിടെയാണ് അമേരിക്കയുടെ ആറ്റം ബോംബുകള്‍ സൂക്ഷിച്ചിട്ടുള്ളത്. സിറിയന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയാണിത്. ഏത് സമയവും മിസൈലുകള്‍ പതിച്ചേക്കാമെന്നതാണ് സാഹചര്യം.

തുര്‍ക്കിയില്‍ കൈവിട്ട കളി

തുര്‍ക്കിയില്‍ കൈവിട്ട കളി

അമേരിക്ക തങ്ങളുടെ ആറ്റം ബോംബുകള്‍ മേഖലയില്‍ നിന്ന് മാറ്റുമോ എന്നാണ് ഉയരുന്ന ചോദ്യം. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ആയുധം മാറ്റുന്നത് സംബന്ധിച്ച് പറഞ്ഞില്ല. അറേബ്യയും യൂറോപ്പും മൊത്തം നശിക്കാന്‍ കാരണമാകുന്ന കൈവിട്ട കളിയാണ് തുര്‍ക്കിയില്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ ബോംബുകള്‍ ഇവിടെ

അമേരിക്കന്‍ ബോംബുകള്‍ ഇവിടെ

ശീതകാല യുദ്ധത്തിന് ശേഷമാണ് വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്യന്‍ മേഖലയില്‍ അമേരിക്ക അണുബോംബുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചത്. സോവിയറ്റ് കടന്നുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ബെല്‍ജിയം, നെതര്‍ലാന്റ്‌സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും അമേരിക്ക ആണുബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ട്.

 തുര്‍ക്കിയുടെ നിലപാട്

തുര്‍ക്കിയുടെ നിലപാട്

സോവിയറ്റ് ആക്രമണം ചെറുക്കുക മാത്രമല്ല അമേരിക്ക വിദേശരാജ്യങ്ങളില്‍ ആണവായുധം സൂക്ഷിക്കാന്‍ കാരണം. ഈ രാജ്യങ്ങളെ ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് തടയുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. എന്നാല്‍, അമേരിക്കയുടെ ആയുധം രാജ്യത്തുണ്ട് എന്നതിനാല്‍ തങ്ങള്‍ നിര്‍മിക്കേണ്ടതില്ല എന്ന വാദം അംഗീകരിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗാന്‍ പറഞ്ഞു.

 അമേരിക്കയുടെ അനിഷ്ടം

അമേരിക്കയുടെ അനിഷ്ടം

തുര്‍ക്കി അമേരിക്കയുമായി അകലുകയും റഷ്യയുമായി അടുക്കുകയും ചെയ്തതാണ് യുഎസ്സിന്റെ മറ്റൊരു ആശങ്ക. 2016ല്‍ തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമത്തിന് ശേഷം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ തുര്‍ക്കി തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അമേരിക്കക്ക് കടുത്ത അമര്‍ഷം നിലനില്‍ക്കുകയാണ്. സിറിയയില്‍ തുര്‍ക്കി-റഷ്യ സഹകരണമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 ഒരുമിച്ചുള്ള മുന്നേറ്റം

ഒരുമിച്ചുള്ള മുന്നേറ്റം

അമേരിക്ക കൈവിട്ട സാഹചര്യത്തില്‍ കുര്‍ദുകള്‍ സിറിയന്‍ ഭരണകൂട പക്ഷത്തേക്ക് മാറിയിരിക്കുകയാണ്. തുര്‍ക്കിയുടെ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ സിറിയ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു. സിറിയന്‍ സൈന്യവും കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും ഒരുമിച്ചാണ് ഇനി തുര്‍ക്കിയെ നേരിടുക.

പ്രതികരിക്കാതെ തുര്‍ക്കി

പ്രതികരിക്കാതെ തുര്‍ക്കി

സിറിയന്‍ സൈന്യത്തിന് ഇറാന്റെ പിന്തുണയുണ്ട്. റഷ്യയും സിറിയന്‍ സൈന്യത്തെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തില്‍ തുര്‍ക്കി-സിറിയ നേരിട്ടുള്ള യുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമോ എന്നതാണ് ആശങ്ക. ഈ വിഷയത്തില്‍ തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല. തുര്‍ക്കി ആക്രമണത്തില്‍ നിന്ന് പിന്‍മാറണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മകളെ അടക്കാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടം; തുറന്നപ്പോള്‍ പെണ്‍കുഞ്ഞ്, ചുരുളഴിക്കാന്‍ പോലീസ്മകളെ അടക്കാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടം; തുറന്നപ്പോള്‍ പെണ്‍കുഞ്ഞ്, ചുരുളഴിക്കാന്‍ പോലീസ്

ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയുംഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയും

English summary
Syria's army to deploy along Turkey border as Kurds strike deal; US May remove Nuk Bombs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X