കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയ്ക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം; വീണ്ടും യുദ്ധ സമാനം? ലക്ഷ്യം വച്ചത് ഇറാന്റെ ആയുധപ്പുര?

Google Oneindia Malayalam News

ദമാസ്‌കസ്: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം ആകുന്ന ഭയം ഉടലെടുക്കുന്നു. സിറിയക്ക് നേര്‍ക്ക് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തി എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം.

ദമാസ്‌കസ് വിമാനത്താവളത്തിന് നേര്‍ക്ക് ഇസ്രായേല്‍ മിസൈല്‍ വര്‍ഷം നടത്തി എന്നാണ് സിറിയ ആരോപിക്കുന്നത്. തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണത്തെ ചെറുത്തുവെന്നും സിറിയ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ദമാസ്‌കസ് വിമാനത്താവളത്തിന് അടുത്തുള്ള ഇറാന്റെ ആയുധപ്പുരക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രണം നടത്തിയതായി ഇസ്രായേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കലാപഭരിതം

കലാപഭരിതം

വര്‍ഷങ്ങളായി കലാപഭരിതമാണ് സിറിയ. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഐസിസ് ശക്തി പ്രാപിച്ചതും സിറിയയെ അടിമുടി തളര്‍ത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഐസിസിനെ ഒരു പരിധി വരെ ഒതുക്കാന്‍ സിറിയയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ കലിപ്പ്

ഇസ്രായേലിന്റെ കലിപ്പ്

സിറിയയുമായി ഇസ്രായേലിന് വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ സിറിയയുടെ പ്രധാന പങ്കാളികളില്‍ ഒന്ന് ഇറാന്‍ ആണ്. ഇറാന്റെ സൈന്യം നേരിട്ടിറങ്ങി ആയിരുന്നു ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്തത്. ഇതാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്നത്.

ബദ്ധവൈരികള്‍

ബദ്ധവൈരികള്‍

ഇസ്രായേലും ഇറാനും ബദ്ധ വൈരികളാണ്. ഏത് നിമിഷവും രണ്ട് രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായേക്കാം എന്ന സാഹചര്യവും ഒരു ഘട്ടത്തില്‍ നിലനിന്നിരുന്നു. സിറിയയില്‍ ഇറാന്റെ സൈനിക താവളം വരുന്നത് ഏറ്റവും അസ്വസ്ഥരാക്കുന്നത് ഇസ്രായേലിനെ ആണ്.

ആയുധപ്പുരയ്ക്ക് നേര്‍ക്ക്?

ആയുധപ്പുരയ്ക്ക് നേര്‍ക്ക്?

ഇറാന്റെ ആയുധപ്പുര ലക്ഷ്യം വച്ചായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുള്ളയെ സഹായിക്കുന്നതിന് വേണ്ടി ഇറാന്‍ സംഭരിച്ച ആയുധങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്തായാലും ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആള്‍നാശമോ ഉണ്ടായിട്ടില്ല എന്നാണ് സൂചന.

 തങ്ങള്‍ക്ക് ഭീഷണിയായാല്‍

തങ്ങള്‍ക്ക് ഭീഷണിയായാല്‍

ഇപ്പോള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തിയതായി ഇസ്രായേല്‍ പറയുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ ആയുധ ശേഖരണം നടത്തിയാല്‍ തങ്ങള്‍ അതിനെ ചെറുക്കും എന്നാണ് ഇസ്രായേലിന്റെ പക്ഷം. ഈ മാസം തുടക്കത്തിലും ഇറാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് ഇസ്രായേല്‍ സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു.

സിറിയന്‍ പങ്കാളി

സിറിയന്‍ പങ്കാളി

ആഭ്യന്തര കലാപം അടിച്ചമര്‍ത്താനും ഐസിസിനെ തുരത്താനും സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സര്‍വ്വ പിന്തുണയും നല്‍കിപ്പോന്നിരുന്നത് ഇറാനും റഷ്യയും ആയിരുന്നു. ഐസിസിനെ തുരത്തുക എന്നതിനപ്പുറം ആഭ്യന്തര കലാപത്തെ അടിച്ചമര്‍ത്താനാണ് അസദ് ഇറാന്റേയും റഷ്യയുടേയും സഹായം തേടിയത് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഭയം ഹിസ്ബുള്ളയെ

ഭയം ഹിസ്ബുള്ളയെ

ഇസ്രായേലിനെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് ഹിസ്ബുള്ളയാണ്. ഹിസ്ബുള്ളയ്ക്ക് സഹായം നല്‍കിപ്പോരുന്നത് ഇറാന്‍ ആണെന്നാണ് ആരോപണം. ടെഹ്‌റാനില്‍ നിന്ന് സിറിയ വഴി ഹിസ്ബുള്ളയ്ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്ന എന്നതാണ് ഇസ്രായേല്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം.

English summary
Israel has fired missiles at Damascus International Airport, Syrian state media has reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X