Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്ര നിയമ ലംഘനം: തുറന്നടിച്ച് റഷ്യ, പിന്തുണച്ച് സൗദിയും ഇസ്രായേലും

ഇറാഖില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് അമേരിക്ക സിറിയയില്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞതായി പെസ്‌കോവ് അറിയിച്ചു.

മോസ്‌കോ: സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ. ഒരു രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ആക്രമണമാണിതെന്നും റഷ്യന്‍ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

സിറിയയിലെ ഹുംസ് പ്രവിശ്യയിലുള്ള ആഷ് ശൈറാത്ത് വ്യോമതാവളത്തിലാണ് അമേരിക്കന്‍ സൈന്യം 59 മിസൈലുകള്‍ വര്‍ഷിച്ചത്. ഈ വ്യോമതാവളം ഉപയോഗിച്ച് സിറിയന്‍ സൈന്യം ഇദ്‌ലിബില്‍ രാസായുധം പ്രയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ നടപടി.

Vladimir

ഇറാഖില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് അമേരിക്ക സിറിയയില്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞതായി പെസ്‌കോവ് അറിയിച്ചു. സിറിയന്‍ സൈന്യത്തിന്റെ കൈവശം രാസായുധം ഇല്ലെന്ന് നേരത്തെ അന്താഷ്ട്ര സംഘടനയായ ഒപിസിഡബ്ല്യു സ്ഥിരീകരിച്ചതാണ്. എന്നാല്‍ ഭീകരര്‍ രാസായുധം ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ സൈന്യം ആക്രമണം നടത്തുന്നതിന് മുമ്പ് റഷ്യന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. അതേസമയം, അമേരിക്കന്‍ ആക്രമണത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി സൗദി അറേബ്യ വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണം അപലപിക്കുന്നുവെന്നായിരുന്നു ഇറാന്റെ പ്രതികരണം. സിറിയന്‍ പ്രസഡിന്റിനെ അനുകൂലിക്കുന്ന രാജ്യമാണ് ഇറാന്‍. അമേരിക്ക ആക്രമണം നടത്തുംമുമ്പ് തങ്ങളെ അറിയിച്ചിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. അനിയോജ്യമായ തിരിച്ചടിയാണ് അമേരിക്കയുടേതെന്ന് ഇസ്രായേലും ബ്രിട്ടനും ആസ്‌ത്രേലിയയും അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+