കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന്റെ കണ്ണുനനയിച്ച് സിറിയയിലെ കുഞ്ഞുഹൃദയങ്ങൾ; കുഞ്ഞുങ്ങളുടെ കുരുതിക്കളമായി സിറിയ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യുദ്ധഭൂമിയിലെ കുഞ്ഞുഹൃദയങ്ങൾ | Oneindia Malayalam

സിറിയ: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ ഇന്നു കുരുന്നുകളുടെ ശവകോട്ടയായി മാറുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ പൊലിഞ്ഞത് നൂറോളം കുരുന്നുകളുടെ ജീവനാണ്. ലോകരാജ്യങ്ങള്‍ കടുത്തവേദനയോടെയാണ് സിറിയയെ ഇന്ന് നോക്കികാണുന്നത്. യുദ്ധത്തിനിടയില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുുന്ന കുഞ്ഞുങ്ങളുടെ ചിത്രം കരളലിയിപ്പിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രമാണിത്. സിറിയയിലെ ധമാസ്‌ക്കസില്‍നിന്നും 10കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഗൂട്ടയി ല്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുന്ന യുദ്ധം അരങ്ങേറുമ്പോള്‍ തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്നോ എന്തിനാണെന്നോ മനസ്സിലാകാതെ ഫോട്ടോയ്ക്ക് ചിരിച്ച് പോസ് ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രമാണിത്.

syria

സിറിയയില്‍ നിരപരാധികള്‍ ചത്തൊടുങ്ങുമ്പോള്‍ തന്റെ അച്ഛനും അമ്മയും മരിച്ചതറിയാതെ ഫോട്ടോയ്ക്ക് ചിരിച്ച് ഫോസ് ചെയ്യുന്ന ഈ കുട്ടിയുടെ ചിത്രം നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല. ലോകത്തിന്റെ കണ്ണുനനച്ചിരിക്കുകയാണിവള്‍. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൂട്ടമേഖയില്‍ റോക്കറ്റ് ആക്രമണവും ഷെല്ലാക്രമണവും ശക്തമാക്കിയതോടെയാണ് സിറിയ വീണ്ടും യുദ്ധത്തിന്റെ തീവ്രതയിലേക്ക് കടന്നത്. അതേ സമയം വലിയ നാശം വിതയ്ക്കുന്ന ഭാരല്‍ബോംബുകളെന്നറിയപെടുന്ന രണ്ടു ബോംബുകളും ഈ മേഖലയില്‍ വര്‍ഷിച്ചെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഒബ്‌സവെന്ററി അറിയിച്ചിട്ടുണ്ട്. ഇതോടെ മരണസംഖ്യ വളരെയധികം വര്‍ധിക്കുമെന്നാണ് സൂചന.

syra

ഫെബ്രുവരി 25ന് നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിക്കപെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതും പലര്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. കിഴക്കന്‍ഗുട്ടയില്‍തന്നെ 2013ല്‍ സിറിയ നടത്തിയ രാസായുധപ്രയോഗത്തില്‍ നേരത്തെ നൂറുകണക്കിനാളുകള്‍ കൊല്ലപെട്ടിരുന്നു. രാജ്യന്തരസമ്മര്‍ദ്ധത്തെതുടര്‍ന്ന് അന്ന് രാസായുധനിര്‍വ്യാപന കരാറില്‍ സിറിയയും ഒപ്പിട്ടു. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.

syria

ഇതു കണ്ടെത്തിയാല്‍ സിറിയക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവരികയും ചെയ്യും.ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപെട്ടു എന്നതും വ്യക്തമല്ല. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രാസായുധപ്രയോഗത്തിന്റെ വാര്‍ത്തയും എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ പൊലിഞ്ഞത് നൂറോളം കുരുന്നുകളുടെ ജീവനാണ്. ലോകരാജ്യങ്ങള്‍ കടുത്തവേദനയോടെയാണ് ഇന്ന് സിറിയയെ നോക്കികാണുന്നത്.

സൗദിയില്‍ ഭരണം തലമുറ മാറുന്നു; അര്‍ധരാത്രി നടക്കുന്നതിന്റെ രഹസ്യം!! സുപ്രധാന മൂന്ന് തീരുമാനങ്ങള്‍സൗദിയില്‍ ഭരണം തലമുറ മാറുന്നു; അര്‍ധരാത്രി നടക്കുന്നതിന്റെ രഹസ്യം!! സുപ്രധാന മൂന്ന് തീരുമാനങ്ങള്‍

മോഡലിന്റെ മാറിടം ചായം തേച്ച് മറച്ച് പ്രതിഭ എംഎൽഎ! മാറ് കാണിക്കലല്ലത്രേ സ്വാതന്ത്ര്യംമോഡലിന്റെ മാറിടം ചായം തേച്ച് മറച്ച് പ്രതിഭ എംഎൽഎ! മാറ് കാണിക്കലല്ലത്രേ സ്വാതന്ത്ര്യം

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

English summary
syria war gas attack kills child eastern ghouta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X